ഹോണ്ട നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആക്ടീവ സ്‌കൂട്ടറിന്റെ പുതിയ പതിപ്പാണ് ആക്ടീവ 5G. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ആക്ടീവ 5G ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കമ്പനി ഉള്‍പ്പെടുത്തി. സ്ന്റാന്റേഡ്, ഡിലക്‌സ് എന്നീ രണ്ടു വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. 52,460 രൂപയാണ് 5G സ്ന്റാന്റേഡിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഡിലക്‌സിന് 54,325 രൂപയും. 

Activa 5G

ആക്ടീവ 4G മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് 5G. പൊസിഷന്‍ ലാമ്പോടുകൂടിയ ആള്‍ എല്‍ഇഡി ഹെഡ്ലാംമ്പ്, ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍  എന്നിവ പുതിയ ആക്ടീവയില്‍ സ്ഥാനംപിടിച്ചു. എക്സ്റ്റീരിയര്‍ നിറത്തില്‍ (ഡാസില്‍ യെല്ലോ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടണ്‍ റെഡ്) ഒഴികെ രൂപത്തില്‍ നാലാം തലമുറ ആക്ടീവയ്ക്ക് സമാനമാണ് പുതിയ അതിഥി. ഈ രണ്ടു നിറങ്ങള്‍ക്ക് പുറമേ നേരത്തെയുള്ള ആറ് നിറങ്ങളിലും 5G ലഭ്യമാകും.  

Read This; റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലാന്‍ അമേരിക്കന്‍ ക്ലീവ്‌ലാന്റ്

ഫോര്‍ ഇന്‍ വണ്‍ കീ സംവിധാനം വഴി താക്കോള്‍ ഊരാതെ തന്നെ സീറ്റ് തുറക്കാനും സാധിക്കും. മെക്കാനിക്കല്‍ ഫീച്ചേഴ്സ് പഴയപടി തുടരും. 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 9 എന്‍എം ടോര്‍ക്കുമേകുന്ന 109.19 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് 5G-ക്കും കരുത്തേകുക. മണിക്കൂറില്‍ 83 കിലോമീറ്ററാണ് പരമാവധി വേഗത. 

Activa 5G

ഹീറോ ഡ്യുവറ്റ്, ടിവിഎസ് ജൂപിറ്റര്‍ എന്നിവയാണ് ഇവിടെ ആക്ടീവ 5G-യെ കാത്തിരിക്കുന്ന എതിരാളികള്‍. ആക്ടീവ ഐ, ആക്ടീവ 125 എന്നിവയാണ്‌ നിലവില്‍ ആക്ടീവ നിരയില്‍ വിപണിയിലുള്ള മറ്റു മോഡലുകള്‍.

Content Highlights; Honda Activa 5G listed on website