ഹിന്ദുസ്ഥാൻ ഇ.വി. മോട്ടോഴ്സ് കോർപ്പറേഷന്റെ ഇലക്ട്രിക് ബൈക്ക് മന്ത്രി പി.രാജീവും മന്ത്രി ആന്റണി രാജുവും അവതരിപ്പിക്കുന്നു | Photo: Facebook/P Rajeev
മലയാളി സംരംഭകന് ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കേരളം ആസ്ഥാനമായി തുടങ്ങിയ 'ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സ് കോര്പ്പറേഷന്' നവീന സാങ്കേതികവിദ്യകളടങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. 'ലാന്‍ഡി ലാന്‍സോ' എന്ന ബ്രാന്‍ഡില്‍ ഇരുചക്ര വാഹനങ്ങളായിരിക്കും ആദ്യം വിപണിയിലിറക്കുക.
ഇ-ബൈക്കായ ലാന്‍ഡി ഇ-ഹോഴ്സ്, ഇ-സ്കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്നിവ വ്യവസായ മന്ത്രി പി. രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് കൊച്ചിയില്‍ അവതരിപ്പിച്ചു. ഏപ്രിലോടെ ഇവ വിപണിയിലെത്തും. ലാന്‍ഡി ലാന്‍സോ സെഡ് ശ്രേണിയിലുള്ള വാഹനങ്ങള്‍ ഫ്ളാഷ് ചാര്‍ജര്‍, ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനങ്ങളോടെയാണ് എത്തുന്നത്.
ഇതിലെ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്സി നാനോ ബാറ്ററി പായ്ക്ക് വെറും അഞ്ചുമുതല്‍ 10 മിനിറ്റു കൊണ്ട് ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ ബിജു വര്‍ഗീസ് അറിയിച്ചു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ നിര്‍മാണ യൂണിറ്റുകളിലാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. വാഹനങ്ങളില്‍ അഞ്ചാം തലമുറയില്‍ പെട്ട ലിഥിയം ടൈറ്റനെറ്റ് ഓക്സിനാനോ സെല്ലുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ബാറ്ററി ലൈഫ് 15 മുതല്‍ 25 വര്‍ഷം വരെയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഇരുചക്ര വാഹനങ്ങള്‍ക്കു പുറമെ, ഇലക്ട്രിക് ബസ്, എസ്.യു.വി., മിനി കാര്‍ എന്നിവയും ഭാവിയില്‍ വിപണിയിലെത്തിക്കും. കേരളത്തില്തന്നെയായിരിക്കും ഇതിന്റെ നിര്‍മാണമെന്നും ഇതിനായി 120 കോടി രൂപ നിക്ഷേപിക്കുമെന്നും ബിജു വര്‍ഗീസ് വ്യക്തമാക്കി.
Content Highlights: Hindustan E.V. Motors Corporation, kerala new electric vehicle company to make electric bike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..