ഹീറോയുടെ പടക്കുതിര 'എക്‌സ്ട്രീം 200R' രാജ്യത്തുടനീളം ഉടനെത്തും


പഴയ എക്സ്ട്രീം സ്പോര്‍ട്സില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കരുത്തുറ്റ 200 സിസി എന്‍ജിനാണ് എക്‌സ്ട്രീം 200 ആറിനുള്ളത്‌.

ഹീറോ എക്‌സ്ട്രീം 200R ഓഗസ്റ്റ് മുതല്‍ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലെത്തും. നിലവില്‍ പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എക്‌സ്ട്രീം 200R വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. 88000 രൂപയാണ് ഇവിടെ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ച ശേഷം ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് എക്‌സ്ട്രീം 200 ആറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചിരുന്നത്.


പഴയ എക്സ്ട്രീം സ്പോര്‍ട്സില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കരുത്തുറ്റ 200 സിസി എന്‍ജിനാണ് എക്‌സ്ട്രീം 200 ആറിനുള്ളത്‌. എന്‍ജിന് പുറമേ ബോഡി ഡിസൈനിലും കാതലായ മാറ്റങ്ങളുണ്ട്. ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR 2004V എന്നിവരാണ് പുതിയ എക്‌സ്ട്രീമിനെ കാത്തിരിക്കുന്ന എതിരാളികള്‍.

സ്പോര്‍ട്ടി രൂപത്തിന് മുന്‍ഗണന നല്‍കിയാണ് വാഹനത്തിന്റെ ഡിസൈന്‍. പുതിയ 199.6 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 18.4 ബിഎച്ച്പി പവറും 17.1 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. അധിക സുരക്ഷ നല്‍കാന്‍ ഓപ്ഷണലായി എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ഭാഗത്തുള്ള എയര്‍ വെന്റ്‌സ്, എല്‍ഇഡി പൈലറ്റ് ലൈറ്റോടുകൂടിയ മോണോ ഹാലജന്‍ ഹെഡ്‌ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, മള്‍ട്ടി സ്‌പോക്ക് 17 ഇഞ്ച് വീല്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് 200 സിസി എക്‌സ്ട്രീമിന്റെ പ്രധാന സവിശേഷതകള്‍. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്ററാണ് വേഗത. 4.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. 45-50 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കും.

Content Highlights; Hero Xtreme 200R To Be Launched Across Nation In August

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented