ഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയില്‍ ഹീറോയുടെ എക്‌സ് പള്‍സ് 200 ബൈക്കിന് പിന്നാലെ പെര്‍ഫോമന്‍സ് ബൈക്ക് ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഹീറോ. 2016 ഓട്ടോഎക്‌സ്‌പോയില്‍ ഹീറോ അവതരിപ്പിച്ച XF3ER  എന്ന ബൈക്കാണ് ഹോണ്ട അടുത്ത വര്‍ഷം പുറത്തിറക്കുന്നത്. 

ഹീറോയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാകാനൊരുങ്ങുന്ന ഈ ബൈക്ക് ബജാജ് ഡോമിനോര്‍, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310, കെടിഎം ഡ്യൂക്ക് 250 എന്നീ മോഡലുകള്‍ക്ക് വെല്ലിവിളിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

രൂപത്തില്‍ ഡ്യൂക്ക് 250-യോട് സാമ്യമുള്ള XF3R നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കായാണ് ഒരുക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പും ടെയ്ല്‍ലാമ്പും, ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മെഷ് ടൈപ്പ് അലോയി വീലുകള്‍, സ്പ്ലിറ്റ് സീറ്റ്, സിംഗിള്‍ പീസ് ഹാന്‍ഡില്‍ ബാര്‍, ഡുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ഈ ബൈക്കിന്റെ സൗന്ദര്യം്. 

മുന്നില്‍ യുഎസ്ഡി ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് XF3R-ല്‍ സുഖയാത്ര ഒരുക്കുന്നത്. ഇതിന് പുറമെ, ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്ക് ഡുവല്‍ ചാനല്‍ എബിഎസും ഇതിലെ സുരക്ഷ ശക്തമാക്കുന്നുണ്ട്.

ആറ് സ്പീഡ് ഗിയര്‍ബോക്‌സും 300 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 300 സിസിയില്‍ 30 ബിഎച്ച്പി കരുത്തും 30 എന്‍എം ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Hero XF3R Naked Performance Bike Is Coming Soon To India