ന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയില്‍ ഹീറോയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയ മോഡലാണ് പ്ലെഷര്‍ പ്ലസ്. എന്നാല്‍, വരാനിരിക്കുന്ന ഉത്സവ സീസണ്‍ കൂടുതല്‍ നിറംപിടിപ്പിത്തുന്നതിനായി ഈ സ്‌കൂട്ടറിന്റെ പുത്തന്‍ പതിപ്പ് അവതരിപ്പിക്കുകയാണ് ഹീറോ. പുത്തന്‍ നിറത്തിനൊപ്പം കണക്ടഡ് ഫീച്ചറുകളുമായി ഹീറോ പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക് എന്ന പേരിലാണ് ഹീറോയുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 

ഹീറോ മോട്ടോകോര്‍പ് പുതുതായി വിപണിയില്‍ എത്തിച്ചിട്ടുള്ള പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക് മോഡലിന് 69,500 രൂപയാണ് എക്‌സ്‌ഷോറും വില. നിലവില്‍ പ്ലെഷര്‍ സ്‌കൂട്ടര്‍ നിരയിലെ വേരിയന്റുകളായ എല്‍.എക്‌സ്, വി.എക്‌സ്, ഇസഡ്.എക്‌സ് എന്നീ വേരിയന്റുകള്‍ക്ക് മുകളിലാണ് പുതിയ മോഡലിന്റെ സ്ഥാനമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. മറ്റ് വേരിയന്റുകള്‍ക്ക് 61,900 രൂപ മുതല്‍ 64,200 രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 

ജൂബിലന്റ് യെല്ലോ എന്ന പുത്തന്‍ നിറത്തിലാണ് പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക് ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഹീറോയുടെ സാങ്കേതികവിദ്യയായ i3S(ഐഡില്‍-സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം) ഡിജിറ്റല്‍ അനലോഗ് സ്പീഡോ മീറ്റര്‍, ബ്ലുടൂത്ത് കണക്ടവിറ്റി വിത്ത് കോള്‍ ആന്‍ഡ് മെസേജ്, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫ്, മെറ്റല്‍ ഫ്രെണ്ട് ഫെന്‍ഡര്‍ തുടങ്ങിയവ ഈ മോഡലിന് പുതുമയേകുന്നുണ്ട്.

hero pleasure xtec
ഹീറോ പ്ലഷര്‍ പ്ലസ് XTec | Photo: Hero Motocrop

റെഗുലര്‍ മോഡലിലെ ലൈറ്റിനെക്കാള്‍ 25 ശതമാനം അധികം ദൂരത്തേക്ക് പ്രകാശം ഒരുക്കുന്നതാണ് പുതിയ മോഡലിന്റെ സവിശേഷതകളില്‍ ഒന്ന്. ഫോഗ് ലാമ്പ് പോലെയും ഈ ലൈറ്റ് പ്രവര്‍ത്തിക്കും. റെട്രോ ഡിസൈനിലാണ് സ്‌കൂട്ടര്‍ ഒരുങ്ങിയിട്ടുള്ളത്. പ്രീമിയം ക്രോം ആവരണം നല്‍കിയിട്ടുള്ള മിറര്‍, മഫ്‌ളര്‍ പ്രൊട്ടക്ട്, ഹാന്‍ഡില്‍ ബാര്‍, സീറ്റ് ബാക്ക് റെസ്റ്റ്, ഫെന്‍ഡര്‍ സ്ട്രിപ്പ്, ഡ്യുവല്‍ ടോണ്‍ സീറ്റ്-ഇന്നര്‍ പാനല്‍ തുടങ്ങിയവ ഡിസൈനിലെ പുതുമയാണ്. 

110 സി.സി. എന്‍ജിനാണ് പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക്കിന് കരുത്തേകുന്നത്. ഇത് എട്ട് ബി.എച്ച്.പി. പവറും 8.7 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള ഐ3എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പ്ലെഷര്‍ പ്ലസിന്റെ റെഗുലര്‍ മോഡല്‍ ഏഴ് നിറങ്ങളില്‍ എത്തുന്നുണ്ടെങ്കിലും എക്‌സ്‌ടെക് പതിപ്പ് ജൂലിയന്റ് യെല്ലോ നിറത്തിലാണ് എത്തുന്നത്.

Content Highlights: Hero Pleasure Xtec Scooter Launched In India