ഒടുവില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കാനൊരുങ്ങി ഹീറോയും; ആദ്യവാഹനം 2022-ലെത്തും


1 min read
Read later
Print
Share

ഇലക്ട്രിക് ടൂ വീലറിന്റെ നിര്‍മാണത്തിനായി തായ്‌വാനിലെ ഗോഗോറോ എന്ന ബാറ്ററി നിര്‍മാണ കമ്പനിയുമായി ഹീറോ സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

hero
ലക്ട്രിക് വാഹനങ്ങളാണ് ഭാവിയുടെ ഗതാഗത മാര്‍ഗമെന്ന് ലോകത്താകമാനമുള്ള വാഹന നിര്‍മാതാക്കള്‍ അംഗീകരിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും ആരംഭിച്ചു. ഇന്ത്യയില്‍ ഇലക്ട്രിക് ടൂ വീലറുകളാണ് നിലവില്‍ കരുത്താര്‍ജിക്കുന്നത്. മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ്, ടി.വി.എസ് തുടങ്ങിയ കമ്പനികളെല്ലാം ഇലക്ട്രിക് ടൂ വീലറുകള്‍ പുറത്തിറക്കി കഴിഞ്ഞു.

എന്നാല്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ഇതുവരെയും ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹീറോയും ഇലക്ട്രിക് ടു വീലര്‍ നിര്‍മാണത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നാണ് വിവരം. 2022-ല്‍ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹനത്തെ നിരത്തില്‍ പ്രതീക്ഷിക്കാനും.

ഇലക്ട്രിക് ടൂ വീലറിന്റെ നിര്‍മാണത്തിനായി തായ്‌വാനിലെ ഗോഗോറോ എന്ന ബാറ്ററി നിര്‍മാണ കമ്പനിയുമായി ഹീറോ സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗോഗോറോ തായ്‌വാനില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും നിര്‍മിക്കുന്ന കമ്പനിയാണ്. ഇരുകമ്പനിയുടെയും സഹകരണത്തില്‍ 2022 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയേക്കും.

അതേസമയം, ഹീറോയുടെ തന്നെ ഫിക്‌സഡ് ബാറ്ററി സ്‌കൂട്ടറുകള്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്ന ബാറ്ററിക്കായാണ് ഗോഗോറോയുമായി സഹകരിക്കുന്നതെന്നാണ് സൂചന. എന്നാല്‍, ഇന്ത്യക്കായി ഹീറോ ഒരുക്കുന്നത് ഇലക്ട്രിക് ബൈക്കാണോ, സ്‌കൂട്ടറാണോയെന്ന കാര്യത്തിലും ഇപ്പോഴും അനിശ്ചിതത്വം നിലവില്‍ക്കുന്നുണ്ട്.

കോവിഡ് രാണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഹീറോയുടെ വാഹന നിര്‍മാണ പ്ലാന്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഏപ്രില്‍ 22 മുതല്‍ മേയ് ഒന്ന് വരെയാണ് അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും സാഹചര്യം കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് അടച്ചിടല്‍ മേയ് 16 വരെ നീട്ടിയിരിക്കുകയാണ്. രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഹീറോ മോട്ടോകോര്‍പ് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Source: Money Control

Content Highlights: Hero Motocrop Planning To Develop Electric Two Wheeler In 2022

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Super Bike

1 min

രജിസ്‌ട്രേഷന്‍ ഹിമാചലില്‍, അഡ്രസ് വ്യാജം; സൂപ്പര്‍ബൈക്കിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്

Sep 28, 2023


Honda Gold Wing

2 min

37 ലക്ഷം ആയാലെന്താ..! ബുക്കിങ്ങ് തുറന്ന് മണിക്കൂറിനുള്ളില്‍ ഹോണ്ട ഗോള്‍ഡ്‌വിങ്ങ് വിറ്റു തീര്‍ന്നു

Jul 5, 2021


TTF Vasan

2 min

കൈവിട്ട അഭ്യാസം; സൂപ്പര്‍ ബൈക്കില്‍ യൂട്യൂബര്‍ പാഞ്ഞത് അപകടത്തിലേക്ക്, പിന്നാലെ അറസ്റ്റ്‌ | Video

Sep 20, 2023

Most Commented