ഒന്ന് ബാറ്ററി നിറഞ്ഞാല്‍ 165 കി.മീ.യാത്ര, വില 1.45 ലക്ഷം മുതല്‍; എതിരാളികളെ വിറപ്പിക്കാന്‍ ഹീറോ വിഡ


ഇക്കോ, റൈഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിങ്ങ് മോഡുകളുള്ള ഈ സ്‌കൂട്ടറുകളില്‍ മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗത എടുക്കാനുള്ള കരുത്താണ് നല്‍കിയിട്ടുള്ളത്.

ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടർ | Photo: Twitter/ VIDA World

ന്ത്യന്‍ നിരത്തുകളില്‍ ഇന്നോളമെത്തിയ ഇലക്ട്രിക് സ്‌കൂട്ടറുകളെയെല്ലാം കടത്തിവെട്ടുന്ന റേഞ്ചും സാങ്കേതിക സംവിധാനങ്ങളുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. വിഡ എന്ന ബ്രാന്റിന് കീഴില്‍ വി വണ്‍ പ്ലസ്, വി വണ്‍ പ്രോ എന്നീ രണ്ട് സ്‌കൂട്ടറുകളുമായാണ് ഹീറോയും ഇലക്ട്രിക് ഇരുചക്രങ്ങളുടെ വിപണിയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. ഹീറോ മോട്ടോകോര്‍പിന്റെ അനുബന്ധ ബ്രാന്റായാണ് വിഡ ഒരുക്കിയിരിക്കുന്നത്.

ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരയിലെ അടിസ്ഥാന മോഡലായ വി വണ്‍ പ്ലസിന് 1.45 ലക്ഷം രൂപയും ഉയര്‍ന്ന വകഭേദമായ വി വണ്‍ പ്രോയിക്ക് 1.59 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, ഡല്‍ഹി, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലായിരിക്കും ഈ സ്‌കൂട്ടറിന്റെ വില്‍പ്പന. ഡിസംബര്‍ മാസത്തോടെ വിതരണം ആരംഭിക്കുന്ന ഈ സ്‌കൂട്ടറിന്റെ ബുക്കിങ്ങ് ഒക്ടോബര്‍ പത്താം തീയതിയാണ് ആരംഭിച്ചത്. 2499 രൂപയാണ് അഡ്വാന്‍സ് തുകയായി ഈടാക്കുന്നത്.





ലളിതമായ ഡിസൈനിങ്ങില്‍ ഇരട്ട നിറങ്ങളോടെയാണ് വിഡ വി വണ്‍ സ്‌കൂട്ടറുകള്‍ ഒരുങ്ങിയിരിക്കുന്നത്. മുന്നിലെ ഏപ്രണിന്റെ താഴെയായി സ്ഥാനം പിടിച്ചിരിക്കുന്ന എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, ഇരട്ട നിറത്തില്‍ അലങ്കരിച്ചിട്ടുള്ള മുന്‍ഭാഗം, അലോയി വീല്‍, ചെറിയ ഫെന്‍ഡര്‍, സ്മാര്‍ട്ട് ഡിസ്‌പ്ലേ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ചെറിയ വിന്‍ഡ് സ്‌ക്രീന്‍, സ്റ്റൈലായി നല്‍കിയിട്ടുള്ള സീറ്റ്, ഗ്രാബ് റെയില്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന് അഴകേകുന്നത്.

സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലാണ് ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍. സ്മാര്‍ട്ട് ഫോണുകളില്‍ കാണുന്നതിന് സമാനമായി ഏഴ് ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായി നല്‍കിയിട്ടുള്ളത്. സ്പീഡ്, റേഞ്ച്, ടൈം, ചാര്‍ജിങ്ങ് ടൈം, നാവിഗേഷന്‍ തുടങ്ങിയ സംവിധാനങ്ങലാണ് ഇതിലുള്ളത്. കീലെസ് കണ്‍ട്രോള്‍ വിത്ത് ഫോളോ മീ ഫങ്ഷന്‍, ബൂസ്റ്റ് മോഡിന്റെ സഹായത്തോടെയുള്ള ടൂവേ ത്രോട്ടില്‍, എസ്.ഒ.എസ്. അലേര്‍ട്ട് ഫങ്ഷന്‍ തുടങ്ങിയവയും ഈ ഇലക്ട്രിക് സ്‌കൂട്ടറുകളിലുണ്ട്.

റേഞ്ചിനും ഏറെ മുന്നിലാണ് ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍. വിഡ വി വണ്‍ പ്ലസ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 143 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം, വി വണ്‍ പ്രോ 165 കിലോമീറ്റര്‍ റേഞ്ചും ഉറപ്പുനല്‍കുന്നുണ്ട്. വി വണ്‍ പ്ലസില്‍ 3.44 കിലോവാട്ട് ബാറ്ററിയും വി വണ്‍ പ്രോയില്‍ 3.94 കിലോവാട്ട് ബാറ്ററിയുമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നല്‍കിയിരിക്കുന്നത്. ആറ് വാട്ട് ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

ഇക്കോ, റൈഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിങ്ങ് മോഡുകളുള്ള ഈ സ്‌കൂട്ടറുകളില്‍ മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗത എടുക്കാനുള്ള കരുത്താണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, വി വണ്‍ പ്രോ 3.2 സെക്കന്റിലും വി വണ്‍ പ്ലസ് 3.4 സെക്കന്റിലും 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഒല എസ് 1, ബജാജ് ചേതക്, ടി.വി.എസ്. ഐക്യൂബ്, ഏഥര്‍ 450 എക്‌സ് എന്നീ നാല് ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് ഹീറോയുടെ വിഡ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മത്സരിക്കുന്നത്.

Content Highlights: Hero motocrop launch two electric scooter under Vida Brand, Vida V1 Plus, Vida V1 Pro


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented