ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ചാര്‍ജിങ്ങ്; ഹീറോ മോട്ടോ കോര്‍പ്പും ബി.പി.സി.എല്ലും കൈകോര്‍ക്കുന്നു


സൗജന്യമായി ഉപയോഗിക്കാവുന്ന ഹീറോ മോട്ടോ കോര്‍പ്പ് മൊബൈല്‍ ആപ്പ് വഴിയാകും ചാര്‍ജിങ് പ്രക്രിയകളുടെ നിയന്ത്രണം.

പ്രതീകാത്മക ചിത്രം | Photo: Social Media

വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിനായി ഹീറോ മോട്ടോ കോര്‍പ്പ് ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി (ബി.പി.സി.എല്‍.) കൈകോര്‍ത്തു. സഹകരണത്തിന്റെ ഭാഗമായി പ്രാരംഭ ഘട്ടത്തില്‍ ഒന്‍പത് നഗരങ്ങളിലാണ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. തുടക്കത്തില്‍ ഡല്‍ഹിയിലും ബെംഗളൂരുവിലും പദ്ധതി നടപ്പാക്കും. സൗജന്യമായി ഉപയോഗിക്കാവുന്ന ഹീറോ മോട്ടോ കോര്‍പ്പ് മൊബൈല്‍ ആപ്പ് വഴിയാകും ചാര്‍ജിങ് പ്രക്രിയകളുടെ നിയന്ത്രണം.

ഉയര്‍ന്ന നിലവാരത്തിലുള്ളതും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതുമായ സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹീറോ പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബി.പി.സി.എല്ലുമായുള്ള ഹീറോ മോട്ടോകോര്‍പിന്റെ സഹകരണം വൈദ്യുത വാഹന മേഖലയ്ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തലുകള്‍. ഭാവിയില്‍ സംയുക്തമായ കൂടുതല്‍ സംരംഭങ്ങള്‍ ഒരുക്കുമെന്നുമാണ ്കമ്പനികള്‍ അറിയിക്കുന്നത്.

രാജ്യത്തെ ഗതാഗത മേഖലയുടെ നെടുംതൂണായ ഇരുചക്ര വാഹന യാത്രക്കാരാണ് ബി.പി.സി.എല്‍. കമ്പനിയുടെ ഉപയോക്താക്കളില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ഇരുകമ്പനികളുടെയും കൂട്ടുക്കെട്ടില്‍ രാജ്യത്തുടനീളം 7000 എനര്‍ജി സ്റ്റേഷന്‍ ശൃംഖല ആരംഭിക്കാനാണ് ഹീറോയും ബി.പി.സി.എല്ലും ഒരുങ്ങുന്നത്. ബി.പി.സി.എല്ലുമായുള്ള സഹകരണത്തിലൂടെ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതായി ഹീറോ മോട്ടോകോര്‍പ് മേധാവി പവന്‍ മൂഞ്ചാല്‍ അറിയിച്ചു.

ഇന്ത്യയുടെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളിലൊരാളായ ഹീറോ മോട്ടോകോര്‍പുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ട്. ഈ കൂട്ടുക്കെട്ടില്‍ രാജ്യത്തുടനീളം ഇലക്ട്രിക് ഇരുചക്ര ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഒമ്പത് നഗരങ്ങളിലായിരിക്കും പദ്ധതിയെന്നും ഭാവിയില്‍ ഇത് കൂടുതല്‍ നഗരങ്ങളിലെത്തുമെന്നും ബി.പി.സി.എല്‍. മേധാവി അരുണ്‍ കുമാര്‍ സിങ്ങ് ഉറപ്പുനല്‍കി.

Content Highlights: Hero motocrop and Bharat petroleum join hands to make electric two wheeler charging stations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented