വാഹനപ്രേമികളില്‍ ബൈക്ക് റൈഡിന്റെ ആവേശം തീര്‍ക്കാന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളിലെ അതികായരായ ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്ട്രാക്‌സ്- ലൈവ് ദി ത്രില്‍ റൈഡ് ഈവന്റ് ഒരുക്കുന്നു. ജനുവരി 12 ഞായറാഴ്ച കൊച്ചിയിലാണ് റൈഡ് ഒരുക്കുന്നത്.
കൊച്ചി മണകുന്നത്തുള്ള വോള്‍ഫ് ട്രയല്‍സ്- ഓഫ് റോഡ് ട്രാക്കില്‍ ഞായറാഴ്ച രാവിലെ ഏഴുമണി മുതലാണ് എക്‌സ്ട്രാക്‌സ് റൈഡിങ് സംഘടിപ്പിച്ചിട്ടുള്ളത്. ഡല്‍ഹി, പൂനെ, ചെന്നൈ, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങള്‍ എക്സ്ട്രാക്‌സ്- ലൈവ് ദി ത്രില്ലിന് വേദിയായിട്ടുണ്ട്.
2020-ലെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഹീറോ എക്‌സ്പള്‍സ് 200 ആയിരിക്കും റൈഡിലെ പ്രധാന താരം. ഈ ബൈക്കില്‍ ഓഫ് റോഡ് ട്രാക്കില്‍ റേസ് ചെയ്യാനുള്ള അവസരമാണ് റൈഡില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരുക്കുന്നത്.
'എക്സ്ട്രാക്ക്‌സ് - ലൈവ് ദി ത്രില്‍' റൈഡില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്കില്‍ ചെയ്ത് റജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം വേദിയിലും ഇതിനുള്ള അവസരം നല്‍കുന്നത്. https://m.heromotocorp.com/xpulse200-event-registration-form/?fbclid=IwAR3fPSn-97WzC4MO-8vi1D0rC55-r-n2HsvF4nczqKeMTPQWZAdVd47mDnU
Content Highlights: Hero Motocorp Xtracks Adventure Riding In Hero Xpulse 200