ഹീറോ ഗ്ലാമർ ബ്ലേസ് എഡിഷൻ | Photo: Hero Motocorp
ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ അതികായരായ ഹീറോ മോട്ടോകോര്‍പ് നിരത്തുകളിലെത്തിക്കുന്ന 125 സിസി ബൈക്കായ ഗ്ലാമറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. ഗ്ലാമര്‍ ബ്ലേസ് എന്നറിയപ്പെടുന്ന ഈ മോട്ടോര്‍ സൈക്കിള്‍ ഉത്സവ സീസണിലെ സമ്മാനമായാണ് ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഗ്ലാമറിന്റെ ഡി.എന്‍.എയില്‍ തന്നെയാണ് ബ്ലേസ് എഡിഷന് ഒരുങ്ങിയിട്ടുള്ളത്. അതേസമയം, റെഗുലര്‍ മോഡലുകളെക്കാള്‍ പെര്‍ഫോമെന്‍സ്, കംഫര്‍ട്ട്, സ്റ്റൈല്‍ എന്നിവയില്‍ ഈ വാഹനം ഒരുപടി മുന്നിലാണെന്നാണ് നിര്‍മാതാക്കള്‍ നല്കുന്ന വിശദീകരണം. പുതിയ നിറത്തിലെത്തുന്നതും ബ്ലേസ് എഡിഷന്റെ പ്രത്യേകതയാണ്.
ഇന്ത്യയിലെ 125 സിസി ബൈക്കുകളില്‍ അന്യമായിരുന്ന പല ഫീച്ചറുകളുടെയും അകമ്പടിയാണ് ഈ ബൈക്ക് എത്തുക. ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിട്ടുള്ള യു.എസ്.ബി മൊബൈല്‍ ചാര്‍ജിങ്ങ് പോര്‍ട്ട് ആയിരിക്കും ഇതിലെ ഹൈലൈറ്റ്. ഫീച്ചര്‍ സമ്പന്നമായെത്തുന്ന ബ്ലേസ് എഡിഷന് 72,200 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില.
മൊബൈല്‍ ചാര്‍ജര്‍, സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, 240 എം.എം ഡിസ്ക് ബ്രേക്ക്, 180 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ഈ വാഹനത്തില്‍ സുരക്ഷിതവും കംഫര്‍ട്ടബിളുമായ യാത്രയാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. വെര്‍നിയര്‍ ഗ്രേ നിറത്തില്‍ ഫങ്ക് ലൈം യെല്ലോ ഗ്രാഫിക്സ് നല്‍കിയാണ് ബ്ലേസ് എഡിഷന് എത്തുന്നത്.
ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയ 125 സിസി എക്സ് സെന്‍സ് പ്രോഗ്രാം ഫ്യുവല്‍ ഇഞ്ചക്ഷന് എന്‍ജിനാണ് ബ്ലേസ് എഡിഷനില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 10.7 ബി.എച്ച്.പി പവറും 10.6 എന്‍.എം ടോര്‍ക്കുമേകും. ഇന്ധനക്ഷമത ഉയര്‍ത്തുന്നതിനായി ഹീറോ വികസിപ്പിച്ച ഐഡിയല്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സംവിധാനവും ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്.
Content Highlights; Hero MotoCorp Introduces The Exciting New Glamour Blaze In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..