ഇരുചക്ര വാഹനങ്ങളില്‍ കരുത്ത് തെളിയിക്കാനുറച്ച് ഇറങ്ങിയിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. ഇതിനായി അടുത്തിടെ മൂന്ന് പ്രീമിയം ബൈക്കുകളും രണ്ട് സ്‌കൂട്ടറുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. എക്‌സ് പള്‍സ് 200, എക്‌സ് പള്‍സ് 200ടി, എക്‌സ്ട്രീം 200എസ് എന്നീ ബൈക്കുകളും മാസ്‌ട്രോ എഡ്ജ് 125, പ്ലഷര്‍ പ്ലസ്110 എന്നീ സ്‌കൂട്ടറുകളുമായി അടുത്തിടെ കേരളത്തിലെ നിരത്തുകളിലെത്തിയത്.
അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്ക് എത്തിയിട്ടുള്ള എക്‌സ് പള്‍സ് 200 കാര്‍ബ് വേരിയന്റിന് 98,000 രൂപയും എഫ്‌ഐ വേരിയന്റിന് 1,06,100 രൂപയുമാണ് വില. 200 സിസി മോഡേണ്‍ ടൂററായ എക്‌സ് പള്‍സ് 200 ടിയ്ക്ക് 95,000 രൂപയും എക്‌സ്ട്രീം 200 എസിന് 99,900 രൂപയുമാണ് വില. സ്‌കൂട്ടറുകളില്‍ മാസ്‌ട്രോ എഡ്ജ് 125 എഫ്‌ഐ 68,200 രൂപയും ഐ3എസ് (കാര്‍ബ്) വേരിയന്റിന് 63,200 രൂപയും പ്ലഷര്‍ പ്ലസ് 110-ന് 52,900 രൂപയുമാണ് എക്‌സ്‌ഷോറൂം വില.
ഹീറോ എക്‌സ് പള്‍സ് 200
200 സിസി കരുത്തില്‍ ഇന്ത്യയിലെത്തുന്ന ആദ്യ അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളാണ് എക്‌സ് പള്‍സ് 200. റോഡുകളിലും ഓഫ് റോഡുകളിലും ഒരുപോലെ കുതിക്കാന്‍ സാധിക്കുന്ന ഈ ബൈക്ക് സാഹസികയാത്രാ പ്രേമികളുടെ റൈഡിങ് പാര്‍ട്ണാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
200 സിസി എന്‍ജിനില്‍ കാര്‍ബറേറ്റര്‍, ഫ്യുവല്‍ ഇന്‍ജെക്ഷന്‍ എന്നീ രണ്ട് വേരിയന്റുകളായാണ് എക്‌സ് പള്‍സ് 200 എത്തുന്നത്. 18.4 പിഎസ് പവറും 17.1 എന്‍എം ടോര്‍ക്കുമാണ് ഈ ബൈക്ക് ഉത്പാദിപ്പിക്കുന്ന കരുത്ത്. സിംഗിള്‍ ചാനല്‍ എബിഎസാണ് ഇതില്‍ സുരക്ഷ ഒരുക്കുന്നത്.
ഹൈ ടെന്‍സൈല്‍ സ്റ്റീല്‍ ഫ്രെയിമിലാണ് ഈ ബൈക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്. അലുമിനിയം സ്‌കിഡ് പ്ലേറ്റ്, മേലേക്ക് നീളുന്ന എക്‌സ്‌ഹോസ്റ്റ്, പത്ത് രീതിയില്‍ ക്രമീകരിക്കാവുന്ന ഗ്യാസ് ചാര്‍ജ്ഡ് മോണോ ഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, ഉയര്‍ന്ന് സീറ്റ് എന്നിവ ചേര്‍ന്നതാണ് ഈ വാഹനത്തിന്റെ രൂപം.
ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയ്ല്‍ലൈറ്റുകളും, സീറ്റിനടിയില്‍ നല്‍കിയിട്ടുള്ള യുഎസ്ബി ചാര്‍ജര്‍, വലിയ വിന്‍ഡ്ഷീല്‍ഡുകള്‍, ബംങ്കി ഹുക്കുള്ള ലഗേജ് പ്ലേറ്റ് എന്നിവ എക്‌സ് പള്‍സ് 200-ലെ ഫീച്ചറുകളാണ്.
എക്‌സ് പള്‍സ് 200ടി
യുവാക്കളെ ആകര്‍ഷിക്കുന്ന ഡിസൈനും കരുത്തും നല്‍കിയാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്. 200 സിസിയില്‍ എത്തുന്ന ടൂറര്‍ മോട്ടോര്‍ സൈക്കിള്‍ എന്ന വിശേഷണവും ഈ ബൈക്കിന് നിര്‍മാതാക്കള്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്.
വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംപ്, റെട്രോ സ്റ്റൈലിലുള്ള പെട്രോള്‍ ടാങ്ക്, വീതിയുള്ള ഹാന്‍ഡില്‍ ബാര്‍, വിന്‍ഡ് സ്‌ക്രീന്‍ എന്നിവയാണ് എക്‌സ് പള്‍സ് 200ടിയ്ക്ക് അധികമായുള്ള ഫീച്ചറുകള്‍. ഇതിനൊപ്പം എക്‌സ് പള്‍സിലെ ഫീച്ചറുകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
18.4 പിഎസ് പവറും 17.1 എന്‍എം ടോര്‍ക്കുമേകുന്ന 200 സിസി സിവി കാര്‍ബറേറ്റര്‍ എന്‍ജിനാണ് എക്‌സ് പള്‍സ് 200-ടിക്ക് കരുത്തു പകരുന്നത്. സിംഗിള്‍ ചാനല്‍ എബിഎസാണ് ഈ വാഹനത്തിനും സുരക്ഷയൊരുക്കുന്നത്.
എക്‌സ്ട്രീം 200എസ്
മുമ്പ് ഹീറോ നിരത്തിലെത്തിച്ച എക്‌സ്ട്രീമിന്റെ കൂടുതല്‍ സ്‌പോര്‍ട്ടിയായിട്ടുള്ള പതിപ്പ് എന്നുവേണം എക്‌സ്ട്രീം 200 എസിനെ വിശേഷിപ്പിക്കാന്‍. മികച്ച ഡിസൈന്‍ ശൈലിക്കൊപ്പം നിരവധി പുത്തന്‍ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ഈ ബൈക്ക് നിരത്തിലെത്തുന്നത്.
ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പും ടെയ്ല്‍ ലൈറ്റും ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കൗള്‍ ഡിസൈന്‍, തെന്നിപ്പോകാത്ത സീറ്റുകള്‍, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവ ഉള്‍പ്പെടുന്ന ഫുള്‍ ഡിജിറ്റല്‍ എല്‍സിഡി ക്ലസ്റ്റര്‍ എന്നിവയും ഈ ബൈക്കിലെ ഫീച്ചറുകളാണ്.
200 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ ബൈക്കിലുള്ളത്. ഇത് 18.4 പിഎസ് കരുത്തും 17.1 എന്‍എം ടോര്‍ക്കുമേകും. പിന്നില്‍ ഏഴ് രീതിയിസല്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ ഈ വരവിലെ പുതുമയാണ്. സിംഗിള്‍ ചാനല്‍ എബിഎസാണ് സുരക്ഷയൊരുക്കുന്നത്.
മാസ്‌ട്രോ എഡ്ജ് 125
ഡെസ്റ്റിനിക്ക് പിന്നാലെ നിരത്ത് പിടിക്കാനെത്തുന്ന സ്‌കൂട്ടറാണ് മാസ്‌ട്രോ എഡ്ജ് 125. ഡിസൈന്‍ ശൈലികൊണ്ടും പെര്‍ഫോമന്‍സുകൊണ്ടും സാങ്കേതികവിദ്യയിലൂടെയും യുവാക്കളെ ആകര്‍ഷിക്കാനുള്ള നീക്കവുമായാണ് ഈ സ്‌കൂട്ടര്‍ നിരത്തിലെത്തുന്നത്.
എഫ്‌ഐ വേരിയന്റ്, ഐ3എസ് (കാര്‍ബ്) എന്നീ രണ്ട് വേരിയന്റുകളിലാണ് മാസ്‌ട്രോ എഡ്ജിന്റെ എന്‍ട്രി. ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടറാണിത്. 9.1 ബിഎച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കുമേകുന്ന എന്‍ജിനാണ് ഇതിലുള്ളത്.
125 സിസി എനര്‍ജി ബൂസ്റ്റ് എന്‍ജിനുമായെത്തുന്ന ഐ3എസ് (കാര്‍ബ്) വേരിയന്റ് 8.7 ബിഎച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. കൂടുതല്‍ ഇന്ധന ക്ഷമത ഉറപ്പാക്കുന്നതിനായാണ് ഐ3എസ് സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്.
ഷാര്‍പ്പ് ഫ്രണ്ട് കവര്‍, സ്ലീക്ക് ആയിട്ടുള്ള കൗള്‍, എല്‍ഇഡി ഹെഡ്‌ലാമ്പും ടെയ്ല്‍ലൈറ്റും, ഡയമണ്ട് കട്ട് കാസ്റ്റ് വീല്‍സ്, വീതിയുള്ള സീറ്റുകള്‍ എന്നിവയാണ് വാഹനത്തിനെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്.
പ്ലഷര്‍ പ്ലസ്110
സ്‌കൂട്ടറുകള്‍ നിരത്ത് കീഴടക്കി തുടങ്ങിയ കാലത്ത് നിരത്തിലെത്തിയ പ്ലഷര്‍ ഇപ്പോള്‍ പ്ലഷര്‍ പ്ലസ് 110 വീണ്ടുമെത്തുകയാണ്. റെട്രോ ഡിസൈനിനൊപ്പം കൂടുതല്‍ കരുത്തനുമായാണ് ഈ വരവിലെ പ്രധാന പ്രത്യേകത.
പുതിയ റെട്രോ ഷേപ്പിലുള്ള മുന്‍വശം, സ്ലീക്ക് റിയര്‍ ടെയ്ല്‍ലാമ്പ്, ഡ്യുവല്‍ ടെക്സ്റ്റര്‍ സീറ്റ് എന്നിവ പ്ലഷര്‍ പ്ലസിന് പുതുമ നല്‍കുന്നുണ്ട്. യുഎസ്ബി ചാര്‍ജര്‍, എഇഡി ബൂട്ട് ലൈറ്റ്, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും പുതിയ മോഡലില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
8 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കുമേകുന്ന 110 സിസി എന്‍ജിനാണ് പ്ലഷറിന് കുതിപ്പേകുന്നത്. 101 കിലോയാണ് ഈ സ്‌കൂട്ടറിന്റെ ഭാരം. അതിനാല്‍ തന്നെ മികച്ച റൈഡിങ്ങും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നുണ്ട്.
Content Highlights: Hero MotoCorp Introduce Five New Two Wheelers