മെയ്സ്ട്രോ എഡ്ജ് സ്കൂട്ടര്‍ ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ വിപണിയിലിറക്കി. 49,500 രൂപയാണ് എല്‍.എക്സ് വേരിയന്റിന്റെ ന്യൂഡല്‍ഹിയിലെ ഏകദേശവില. വി.എക്സ് വേരിയന്റിന്റെ എക്സ് ഷോറൂം വില 50,700 രൂപ.
നിലവില്‍ വിപണിയിലുള്ള മെയ്സ്ട്രോ സ്കൂട്ടറിന്റെ കരുത്തേറിയ പതിപ്പായി എഡ്ജിനെ വിശേഷിപ്പിക്കാം. ഒക്ടോബര്‍ മധ്യത്തോടെ മെയ്സ്ട്രോ എഡ്ജ് വില്‍പ്പന തുടങ്ങും. ഹോണ്ടയുമായി വേര്‍പിരിഞ്ഞശേഷം ഹീറോ ആദ്യമായ് അവതരിപ്പിക്കുന്ന പുതിയ സ്കൂട്ടറാണിത്. പുരുഷന്മാരെയും കുടുംബങ്ങളെയും മുന്നില്‍ക്കണ്ടാണ് രൂപകല്‍പ്പന.
ഹീറോയുടെ എന്‍ട്രി ലെവല്‍ സ്കൂട്ടറെന്ന് വിശേഷിപ്പിക്കാവുന്ന ഡ്യുവറ്റും ഹീറോ അവതരിപ്പിച്ചു. ഡ്യുവറ്റ് പിന്നീട് വിപണിയിലെത്തും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അനായാസം ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്‍പ്പനചെയ്ത സ്കൂട്ടറാണിത്. ഓണ്‍ബോര്‍ഡ് യു.എസ്.ബി മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, റിമോട്ട് ബൂട്ട്/ഫ്യുവല്‍ ഫില്ലര്‍ ലിഡ് ഓപ്പണിങ് തുടങ്ങിയവയാണ് രണ്ട് സ്കൂട്ടറുകളുടെയും സവിശേഷത.
ഹീറോ സ്വന്തമായി വികസിപ്പിച്ച 110.9 സി.സി എയര്‍കൂള്‍ഡ്, ഫോര്‍ സ്ട്രോക്, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്‍ജിനാണ് മെയ്സ്ട്രോ എഡ്ജിന് കരുത്ത് നല്‍കുന്നത്. 8000 ആര്.പി.എമ്മില്‍ 8.31 ബി.എച്ച്.പി കരുത്തും 6500 ആര്.പി.എമ്മില്‍ 0.85 കെ.ജി.എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്ജിന്. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗം. ഇതേ എന്ജിന് തന്നെയാണ് ഡ്യുവറ്റ് സ്കൂട്ടറിലും ഉള്ളത്. മെറ്റല്‍ ബോഡിയാണ് ഡ്യുവറ്റിന്റെ പ്രധാന സവിശേഷത.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..