ഹീറോ മാസ്ട്രോ എഡ്ജ് 125 സ്റ്റെൽത്ത് എഡിഷൻ | Photo: Hero Motocorp
ഉത്സവ സീസണ് അടുത്തതോടെ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലെത്തിക്കുന്നതിനും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കുന്നതിന്റെയും പിന്നാലെയാണ് വാഹന നിര്‍മാതാക്കള്‍. ഇതിന്റെ ചുവടുപിടിച്ച് മാസ്ട്രോ എഡ്ജ് 125 സ്കൂട്ടറിന്റെ പ്രത്യേക പതിപ്പ് ഇറക്കിയിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്. സ്റ്റെല്‍ത്ത് എഡിഷന് എന്ന് പേരിട്ടിരിക്കുന്ന ഈ സ്കൂട്ടറിന് 72,950 രൂപയാണ് എക്സ്ഷോറും വില.
മാസ്ട്രോ എഡ്ജിന്റെ റെഗുലര്‍ ഡിസ്ക് ബ്രേക്ക് വേരിയന്റിനെക്കാള്‍ 1500 രൂപ അധികമാണ് ഈ പ്രത്യേക പതിപ്പിന്. മാറ്റ് ഗ്രേ നിറത്തിനൊപ്പം ബോഡി ഗ്രാഫിക്സുകളും നല്‍കിയാണ് ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളത്. വശങ്ങളില് വൈറ്റ്-ഗ്രേ നിറങ്ങളിലാണ് വാഹനത്തിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്നത്. അതേസമയം, മുന്നില്‍ സ്റ്റെല്‍ത്ത് ബാഡ്ജിങ്ങും ഒരുക്കിയിട്ടുണ്ട്.
മാസ്ട്രോയുടെ രൂപത്തിലും ഭാവത്തിലും റെഗുലര്‍ മോഡലില്‍ നിന്ന് കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ഇതിനൊപ്പം സ്റ്റാന്റേഡ് മാസ്ട്രോയില്‍ നല്‍കിയിരുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, എല്‍.ഇ.ഡി ടെയ്ല്‍ലൈറ്റ്, എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, മൊബൈല്‍ ചാര്‍ജിങ്ങ് സോക്കറ്റ്, ബൂട്ട് ലൈറ്റ് തുടങ്ങിയവ സ്റ്റെല്‍ത്ത് എഡിഷനിലുമുണ്ട്.
റെഗുലര്‍ മോഡലില്‍ നിന്ന് മെക്കാനിക്കല്‍ മാറ്റം വരുത്താതെയാണ് സ്റ്റെല്‍ത്ത് എഡിഷന് അവതരിപ്പിച്ചിട്ടുള്ളത്. 125 സിസി ഫ്യുവല്‍ ഇഞ്ചക്ഷന് എന്‍ജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്. ഇത് 9 ബിഎച്ച്പി പവറും 10.4 എന്‍എം ടോര്‍ക്കുമേകും. കംബെയിന്ഡ് ബ്രേക്കിങ്ങ് സംവിധാനത്തിനൊപ്പം മുന്നില്‍ ഡിസ്ക് ബ്രേക്കാണ് ഇതില്‍ സുരക്ഷയൊരുക്കുന്നത്.
Content Highlights: Hero Maestro Edge 125 Stealth Edition Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..