ത്ത് കോടി വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്ക് അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്. 100 മില്ല്യണ്‍ എഡിഷന്‍ എന്ന പേരില്‍ ഹീറോയുടെ എക്‌സ്ട്രീം 160 ആറാണ് സ്‌പെഷ്യല്‍ എഡിഷനായി എത്തിയിട്ടുള്ളത്. സിംഗിള്‍ ഡിസ്‌ക്, ഡബിള്‍ ഡിസ്‌ക് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 1.03 ലക്ഷം രൂപയും 1.06 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 

എക്സ്ട്രീം 160 ആറിന്റെ റെഗുലര്‍ പതിപ്പിന്റെ രൂപത്തില്‍ ഡിസൈനില്‍ അല്‍പ്പം പുതുമ വരുത്തിയാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് എത്തുന്നത്. വെള്ള-ചുവപ്പ് ഇരട്ട നിറങ്ങള്‍ക്കൊപ്പം പുതിയ ബോഡി ഗ്രാഫിക്സും നല്‍കിയാണ് ഈ മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, ഇന്റിക്കേറ്ററുകള്‍, മിനിമല്‍ കൗള്‍, സിംഗിള്‍ പീസ് സീറ്റ്. എച്ച് സിഗ്നേച്ചര്‍ രൂപത്തില്‍ ഒരുങ്ങിയ എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ് എന്നിവ റെഗുലര്‍ മോഡലില്‍ നിന്ന് കടംകൊണ്ടതാണ്.

ഫുള്‍ ഡിജിറ്റലായുള്ള എല്‍.സി.ഡി. ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് എക്സ്ട്രീം 160 ആര്‍ 100 മില്ല്യണ്‍ എഡിഷനില്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ ഹാസാഡ്‌സ് ലൈറ്റ്, സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, എന്‍ജിന്‍ കട്ട്-ഓഫ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 17 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ 276 എം.എം. ഡിസ്‌കും പിന്നില്‍ 220 എം.എം. ഡിസ്‌കുമാണ് ബ്രേക്കിങ്ങ് ഒരുക്കുന്നത്.  ഡ്യുവല്‍ ചാനല്‍ എ.ബി.എസ് ഇതില്‍ സുരക്ഷ കാര്യക്ഷമാക്കും. 

റെഗുലര്‍ മോഡലിന് സമാനമായി ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയിലുള്ള 163 സി.സി. എയര്‍-കൂള്‍ഡ് എന്‍ജിനാണ് ലിമിറ്റഡ് എഡിഷന്‍ മോഡലിലും പ്രവര്‍ത്തിക്കുന്നത്. ഇത് 15 ബി.എച്ച്.പി.പവറും 14 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം 4.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. 139.5 കിലോയാണ് ആകെ ഭാരം.

Content Highlights: Hero Launch 100 Million Edition Of Xtreme 160R Bike