ന്ത്യയിലെ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ പ്രധാനിയായ ഹീറോ ഗ്ലാമറിന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്തിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. ഗ്ലാമര്‍ X-TEC എന്ന പേരില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തായി. നിലവില്‍ വിപണിയിലുള്ള ഗ്ലാമര്‍ ബൈക്കുകളിലെ ഉയര്‍ന്ന വകഭേദമായായിരിക്കും X-TEC എത്തുകയെന്നാണ് വിലയിരുത്തല്‍. 

എക്‌സ്-ടെക് എന്ന പേരിനായി 2020 നവംബറില്‍ ഹീറോ ട്രേഡ് മാര്‍ക്ക് ഫയല്‍ ചെയ്തിരുന്നു. റെഗുലര്‍ മോഡലില്‍ നിന്ന് അല്‍പ്പം ഡിസൈന്‍ മാറ്റം വരുത്തിയും പുത്തന്‍ നിറങ്ങളിലുമായിരിക്കും എക്‌സ്-ടെക് എത്തുകയെന്നാണ് വിവരം. ഇന്ത്യയിലെ മറ്റ് കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി കണക്ടിവിറ്റി ഫീച്ചറുകള്‍ നല്‍കുന്നതും ഗ്ലാമര്‍ എക്‌സ്-ടെക്കിലെ പുതുമയാകും.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ടെക്‌നോ ബ്ലാക്ക്, ഗ്രേ ബ്ലൂ, ഗ്രേ റെഡ് എന്നീ മൂന്ന് നിറങ്ങളിലായിരിക്കും എക്‌സ്-ടെക് അവതരിപ്പിക്കുക. രൂപത്തില്‍ മാറ്റം വരുത്തില്ലെങ്കിലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതിയ കണ്‍സോളില്‍ ഒരുങ്ങുന്ന എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റ്, ബ്ലൂ ടൂത്ത് കണക്ടിവിറ്റി എന്നിവ പുതിയ പതിപ്പില്‍ നല്‍കുന്നുണ്ട്. ഗിയര്‍ പൊസിഷന്‍ കാണിക്കുന്ന സംവിധാനവും ഇതില്‍ നല്‍കും.

റെഗുലര്‍ ഗ്ലാമറിന് കരുത്തേകുന്ന എന്‍ജിനാണ് എക്‌സ്-ടെക്കിനും കരുത്തേകുന്നത്. 124.7 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഗ്ലാമറിന്റെ ഹൃദയം. ഇത് 10.58 ബി.എച്ച്.പി. പവറും 10.6 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡായിരിക്കും ഇതിലെ ട്രാന്‍സ്മിഷന്‍. ഹോണ്ട എസ്.പി. 125 ആണ് വിപണിയിലെ ഗ്ലാമര്‍ എക്‌സ്-ടെക്കിന്റെ മുഖ്യ എതിരാളി.

Content Highlights; Hero Glamour X-TEC Variant Details Leaked