ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ തങ്ങളുടെ സ്‌കൂട്ടര്‍ നിര കൂടുതല്‍ വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി ഹീറോയുടെ 125 സി.സി. സ്‌കൂട്ടര്‍ മോഡലായ ഡസ്റ്റിനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം വിപണിയില്‍ അവതരിപ്പിച്ചു. ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് 72,050 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. 

സൗന്ദര്യത്തിനൊപ്പം ആഡംബര ഭാവവുമാണ് ഡസ്റ്റിന് 125-ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. റെഗുലര്‍ മോഡലില്‍ നിന്ന് മാറി പുതിയ നിറത്തിലെത്തിയതാണ് ഈ വാഹനത്തെ സ്‌പെഷ്യലാക്കുന്നത്. മാറ്റ് ബ്ലാക്ക് നിറത്തിനൊപ്പം ബ്രൗണ്‍ ഇന്നര്‍ പാനലുകളുമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. വൈറ്റ് റിം ടേപ്പുകള്‍ നല്‍കിയിട്ടുള്ളതും സ്റ്റൈല്‍ വര്‍ധിപ്പിക്കുന്നതാണ്.

എല്‍.ഇ.ഡി. ഗൈഡ് ലാമ്പ്, പ്രീമിയം ബാഡ്ജിങ്ങ്, ഷീറ്റ് മെറ്റല്‍ ബോഡി, ക്രോമിയം തീമുകള്‍ എന്നിവയാണ് സ്‌പെഷ്യല്‍ എഡിഷനിലെ മാറ്റങ്ങള്‍. ഹാന്‍ഡില്‍ ബാര്‍ എന്‍ഡ്, മിറര്‍, മഫ്‌ളര്‍ പ്രൊട്ടക്ടര്‍, ഫെന്‍ഡര്‍ സ്ട്രിപ്പ്, ത്രീ ഡി ലോഗോ എന്നിവയ്ക്കാണ് ക്രോമിയം ട്രീറ്റ്‌മെന്റ് നല്‍കിയിട്ടുള്ളത്. പ്ലാറ്റിനം ഹോട്ട് സ്റ്റാംപിങ്ങും ഈ വാഹനത്തിന് വേറിട്ട് ലുക്ക് നല്‍കുന്നുണ്ട്.

ഹീറോയുടെ ഐഡിയല്‍-സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് (i3s) സംവിധാനം ഈ സ്‌കൂട്ടറിലും ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം വാഹനത്തിന് കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനൊപ്പം യാത്രാസുഖവും പ്രധാനം ചെയ്യുന്നു. വാഹനത്തിന്റെ സാങ്കേതിക തികവ് തെളിയിക്കുന്നതിനായി സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ സംവിധാനങ്ങളുള്ള ഡിജിറ്റല്‍-അനലോഗ് മീറ്റും ഒരുക്കിയിട്ടുണ്ട്.

അതേസമയം, മെക്കാനിക്കലായി കാര്യമായ മാറ്റമില്ലാതെയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ബി.എസ്.6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന  125 സി.സി. എന്‍ജിനാണ് പ്ലാറ്റിനം എഡിഷനിലും നല്‍കിയിട്ടുള്ളത്. ഇത് ഒമ്പത് ബി.എച്ച്.പി. പവറും 10.4 എന്‍.എം. ടോര്‍ക്കുമേകും. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാത്തിനൊപ്പം എക്‌സ് സെന്‍സ് സാങ്കേതികവിദ്യയും ഈ വാഹനത്തെ കൂടുതല്‍ മികച്ചതാക്കും.

Content Highlights; Hero Destini 125 Platinum Edition Launched In India