മേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യന്‍ നിരയിലെ സോഫ്‌ടെയില്‍ ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കി. 2018 ലോ റൈഡര്‍, 2018 ഡിലക്‌സ് എന്നീ രണ്ട് മോഡലുകളാണ് പുതിയ അതിഥികള്‍. ലോ റൈഡറിന് 12.99 ലക്ഷം രൂപയും ഡിലക്‌സിന് 17.99 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇതിനൊപ്പം ഫാറ്റ് ബോയ് മോഡലിന്റെ പുതിയ ആനിവേഴ്‌സറി എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്, വില 19.79 ലക്ഷം രൂപ. 

Harley Davidson
ഡിലക്‌സ്

ഭാരം കുറഞ്ഞതും കൂടുതല്‍ ദൃഢതയേറിയതുമായ ഫ്രെയ്മിലാണ്‌ ഈ രണ്ട് ക്രൂയിസര്‍ മോഡലുകളും നിര്‍മിച്ചത്. എഴുപതുകളിലെ കസ്റ്റം ചോപ്പറുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് ലോ റൈഡര്‍. വിന്റേജ് ക്രൂയിസര്‍ രൂപവുമായി കൂടുതല്‍ ഇണങ്ങുന്ന രൂപമാണ് ഡിലക്‌സിന്. 2360 എംഎം നീളവും 1630 എംഎം വീല്‍ബേസും 680 എംഎം സീറ്റ് ഹെറ്റും ലോ റൈഡറിനുണ്ട്‌. സോഫ്‌ടെയില്‍ ഡിലക്‌സിന് 2405 എംഎം നീളവും 1635 എംഎം വീല്‍ബേസുമുണ്ട്. 675 എംഎം ആണ് സീറ്റ് ഹൈറ്റ്. രണ്ടിലും 19.1 ലിറ്ററാണ് ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

Harley Davidson
ഫാറ്റ് ബോയ്

നിലവില്‍ ഫാറ്റ് ബോയി, ഹെറിറ്റേജ്, ഫാറ്റ് ബോബ്, സ്ട്രീറ്റ് ബോബ് എന്നിവയാണ് ഹാര്‍ലിയുടെ സോഫ്‌ടെയില്‍ ശ്രേണിയിലെ മറ്റ് അംഗങ്ങള്‍. 107 Milwaukee 8 വി-ട്വിന്‍ എന്‍ജിനാണ് എല്ലാത്തിനും കരുത്തേകുന്നത്. പുതിയ അതിഥികളും ഇതേ എന്‍ജിനിലാണ് എത്തിയത്. 1745 സിസി എന്‍ജിന്‍ 3000 ആര്‍പിഎമ്മില്‍ പരമാവധി 148 എന്‍എം ടോര്‍ക്കേകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 

Content Highlights; Harley Davidson Low Rider, Deluxe, Fat Boy 114 launched