അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ബൈക്കാണ് ലൈവ്വെയര്‍. കഴിഞ്ഞ മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയിലും 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലും പ്രദര്‍ശിപ്പിച്ചിരുന്ന ലൈവ്വെയര്‍ അമേരിക്കന്‍ വിപണിയിലാണ് ആദ്യമെത്തുന്നത്. തൊട്ടുപിന്നാലെ കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പുറത്തിറങ്ങും. 29,799 ഡോളറാണ് (ഏകദേശം 21 ലക്ഷം രൂപ) വാഹനത്തിന്റെ വില. ആഗസ്റ്റില്‍ നടത്താനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി ലൈവ് വെയറിന്റെ ബാറ്ററി കപ്പാസിറ്റി, പവര്‍ തുടങ്ങിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.
ഒറ്റചാര്‍ജില്‍ 235 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ലൈവ്വെയറിന് സാധിക്കും. 15.5 kWh ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ ബാറ്റി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം, ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനത്തിലുമെത്തും. അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12.5 മണിക്കൂര്‍ സമയമെടുക്കും. 103 പിഎസ് പവറും 116 എന്‍എം ടോര്‍ക്കും നല്കുന്ന ഓള് ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ലൈവ്വെയറിന്റെ ഓട്ടം. 3 മുതല്‍ 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താം. മണിക്കൂറില്‍ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.
ആദ്യമായി 2014-ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്റ്റ് ലൈവ്വയര്‍ കണ്‍സെപ്റ്റിന്റെ അതേ രൂപത്തിലാണ് ലൈവ്വെയര്‍ വിപണിയിലേക്കുമെത്തുന്നത്. ഹാര്‍ലിയുടെ തനത് കരുത്തുറ്റ സ്പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക്ക് ബൈക്കിന്റെയും ഡിസൈന്‍. ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണിത്. ക്ലച്ചും ഗിയറുമില്ല, ആക്സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് കുതിക്കാം. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില് ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് വാഹനമെത്തുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്. ടാങ്കിന് മുകളിലാണ് ലൈവ്വയറിന്റെ ചാര്‍ജിങ് സോക്കറ്റ്.
249 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ഡ്രൈവിങ്ങ് കൂടുതല്‍ എളുപ്പമാക്കാന്‍ ഏഴ് തരത്തിലുള്ള മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ ലൈവ്വെയറിലുണ്ട്. ഓള് എല്‍ഇഡിയാണ് ലൈറ്റുകള്‍. എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് അറിയാന്‍ സാധിക്കും. 17 ഇഞ്ചാണ് വീലിലാണ് ലൈവ്വെയര്‍ കുതിക്കുക. മുന്നില്‍ 300 എംഎം ട്വിന്‍ ഡിസ്കും പിന്നില്‍ 260 എംഎം ഡിസ്ക് ബ്രേക്കുമാണ്. ഇതിനൊപ്പം സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്ട്രോള്, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്ട്രോള് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.
Source; Electrek, Indian autos blog
Content Highlight; Harley davidson livewire electric coming soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..