ജി.എസ്.ടി; 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്കും വില ഉയരും


28 ശതമാനം നികുതിയും (GST) 3 ശതമാനം സെസും സഹിതം ആകെ 31 ശതമാനമായിരിക്കും ഈ ശ്രേണിയിലുള്ള ബൈക്കുകള്‍ക്ക് നികുതി ചുമത്തുക.

രക്കു സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ തീരുമാന പ്രകാരം കാറുകള്‍ക്ക് മാത്രമല്ല ഇനി 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് അധിക നികുതി നല്‍കണം. 28 ശതമാനം നികുതിയും (GST) 3 ശതമാനം സെസും സഹിതം ആകെ 31 ശതമാനമായിരിക്കും ഈ ശ്രേണിയിലുള്ള ബൈക്കുകള്‍ക്ക് നികുതി ചുമത്തുക. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ ശ്രീനഗരില്‍ ചേര്‍ന്ന പതിനാലാമത് ജിഎസ്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്.

ജൂലായ് ഒന്ന് മുതല്‍ പുതിയ നികുതി ഘടന പ്രാബല്യത്തില്‍ വരും. ഇതോടെ കൂടുതല്‍ തിരിച്ചടി നേരിടുക റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണ്. മികച്ച വില്‍പ്പനയുള്ള എന്‍ഫീല്‍ഡ് നിരയിലെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. വിലയില്‍ ചെറിയ വര്‍ധന വരുത്താനെ സാധ്യതയുള്ളു. എന്‍ഫീഡല്‍ഡിന് പുറമേ കെടിഎം, ബജാജ് (ഡോമിനാര്‍), കവാസാക്കി, ഹാര്‍ലി ഡേവിഡ്‌സണ്‍, ട്രെയംഫ് എന്നിവയുടെ പെര്‍ഫോമെന്‍സ് ബൈക്കുകള്‍ക്കും വില ക്രമാധീതമായി ഉയരും. ജിഎസ്ടി പ്രകാരം രാജ്യത്തൊട്ടാകെ 5, 12, 18, 28 എന്നീ നാലുതരം നികുതിഘടനയാണ് ഇനി നിലവിലുണ്ടാകുക.

മറ്റു വാഹനങ്ങള്‍ക്കുള്ള നികുതി (GST+Cess)

  • നാലു മീറ്ററില്‍ കുറഞ്ഞ 1200 സിസി വരെയുള്ള കാറുകള്‍ - 28+1
  • 1500 സിസിയില്‍ താഴെയുള്ള ചെറിയ ഡീസല്‍ കാറുകള്‍ - 28+3
  • ആഡംബര കാറുകള്‍ - 28+15
  • 10 പേരിലധികം ആളുകളെ കയറ്റാവുന്ന ബസുകള്‍, വാനുകള്‍ - 28+15
  • ഹൈബ്രിഡ് കാറുകള്‍ (1500 സിസിക്ക് മുകളില്‍)- 28+15
  • എസ്.യു.വി (1500 സിസിക്ക് മുകളില്‍, 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സിന് മുകളില്‍) - 28+15

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented