നിലമ്പൂർ റെയിൽവേ കല്പറമ്പിൽ ശിവശങ്കരൻ (മണി) താൻ നിർമിച്ച സൈക്കിൾ ബൈക്കിൽ
കൊച്ചുമകനുവേണ്ടി അപ്പൂപ്പന് നിര്‍മിച്ച സൈക്കിള്‍ ബൈക്ക് കൗതുകമാകുന്നു. വ്യത്യസ്ത വാഹനങ്ങളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മെക്കാനിക്കായ നിലമ്പൂര്‍ റെയില്‍വേ കല്പറമ്പില് ശിവശങ്കരന് എന്ന മണി സൈക്കിള്ബൈക്ക് ഉണ്ടാക്കിയത്. കൊച്ചുമകന് കളിവണ്ടിയായാണ് ഇത് ഉണ്ടാക്കിയെങ്കിലും ഒട്ടേറെ മേന്മകളുണ്ടിതിന്. എം 80 യുടെ ടയറാണ് ഉപയോഗിച്ചിരിക്കുന്നത്.
എന്ജിന്, ഷോക്ക് അബ്സോര്‍ബര്‍ എന്നിവ ഹീറോ ഹോണ്ടയുടെതാണ്. ഹാന്‍ഡില്‍ റെഡിമെയ്ഡായി ഉണ്ടാക്കിവെച്ചത് വാങ്ങിച്ചു. സീറ്റ്, സൈഡ് സ്റ്റാന്‍ഡ് എന്നിവ ബുള്ളറ്റിന്റേതും വെച്ചു. മഡ്ഗാഡ് സൈക്കിളിന്റേതുതന്നെ. ബോഡി പ്രത്യേകം പൈപ്പും തകിടുംവെച്ച് ഉണ്ടാക്കിയതാണ്. ഈ സൈക്കിള്‍ ബൈക്കിന് 70 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ക്ലച്ച് ഇല്ല, നാല് ഗിയറുകളുണ്ട്.
അഞ്ചുദിവസംകൊണ്ടാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. കിക്കര്‍ അടിച്ചാണ് സ്റ്റാര്ട്ട്ചെയ്യുന്നതെങ്കിലും സെല്‍ഫ് സ്വിച്ചും ഘടിപ്പിക്കാം. ബാറ്ററി ഘടിപ്പിച്ചാലും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കുവാനാകും. ആറുമാസം മുന്‍പാണ് പണി പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ക്കുപോലും ഓടിക്കാവുന്ന തരത്തിലാണ് നിര്‍മിതിയെങ്കിലും റോഡിലേക്കിറക്കാറില്ല.
എടവണ്ണയില്‍ മെക്കാനിക്കായി പ്രവര്‍ത്തിച്ചിരുന്ന മണി ഇപ്പോള്‍ നാലു വര്‍ഷമായി കൂറ്റമ്പാറയിലാണ് താമസം. ചെറുപ്പംമുതല്‍തന്നെ ഈ മേഖലയോട് വലിയ താത്പര്യമാണ്. ഒന്‍പത് വര്‍ഷത്തോളം വിദേശത്തായിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ ചെറിയ കണ്ടുപിടിത്തങ്ങള്‍ ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. വീടിന് മുന്പില് ഇരിക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന ഊഞ്ഞാലും വ്യത്യസ്തമാണ്. ഭാര്യയും മക്കളും മരുമകളും കൊച്ചുമകനും അടങ്ങുന്നതാണ് കുടുംബം.
Content Highlights: Grand father make a cycle bike for his grand child, cycle with bike features, cycle bike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..