ഇലക്ട്രിക് വാഹന വില്പനയില് സമഗ്ര മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് കരുത്തിലോടുന്ന ഇരുചക്ര വാഹനങ്ങളും, മുച്ചക്ര വാഹനങ്ങളും ബാറ്ററിയില്ലാതെയും വില്പന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.
ഇതോടെ ഉപയോക്താവിന് ഇഷ്ടമുള്ള ബാറ്ററി ആക്സസറിയായി തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ 40 ശതമാനത്തോളം ഇതിന്റെ ബാറ്ററിയുടേതാണ്. ഈ തീരുമാനത്തോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂം വില പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹനങ്ങളെക്കാള്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കാന്‍ സര്ക്കാന് പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി കൂട്ടായ പ്രവര്ത്തനമാവശ്യമാണെന്നുമാണ് കത്തില്‍ പറയുന്നത്.
ഈ നിര്‍ദേശത്തെ രാജ്യത്തെ ഇലക്ട്രിക് വാഹനനിര്‍മാതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ നയത്തിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും പുതിയ നിര്‍ദേശത്തിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുകയെന്നും ഹീറോ ഇലക്ട്രിക് മേധാവി അഭിപ്രായപ്പെട്ടു.
എന്നാല്‍, 1989-ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടെസ്റ്റ് ഏജന്‍സിയുടെ അനുമതി ലഭിക്കണമെങ്കില്‍ ബാറ്ററി നിര്‍ബന്ധമാണ്. എന്നാല്‍, ഇനി മുതല്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും അംഗീകാരം ലഭിക്കുന്നതിനും ബാറ്ററി പരിഗണിക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
Content Highlights: Government Allows The Sale Of EV Without Battery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..