മേരിക്കന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഫ്‌ളൈ ഫ്രീ സ്മാര്‍ട്ട് മോട്ടോര്‍സൈക്കിള്‍സ് വരാനിരിക്കുന്ന കമ്പനിയുടെ മൂന്ന് സ്മാര്‍ട്ട് മോഡലുകളില്‍ ആദ്യത്തേതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. സ്മാര്‍ട്ട് ഡെസേര്‍ട്ട് എന്ന് പേരിട്ട ആദ്യ മോഡല്‍ ഒരു ഇലക്ട്രിക് സ്‌ക്രാംബ്‌ളറാണ്. 1960-കളിലെ സ്‌ക്രംബ്‌ളര്‍ ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് സ്മാര്‍ട്ട് ഡെസേര്‍ട്ടിന്റെ രൂപകല്‍പന. പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത ബൈക്കാണിത്. 

Fly Free Smart

ചാര്‍ജ് ചെയ്യാനും മറ്റും ആവശ്യാനുസരണം എടുത്തു മാറ്റാവുന്ന റിമൂവബിള്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. രണ്ട് വ്യത്യസ്ത റേഞ്ചിലുള്ളതാണ് ഈ ലിഥിയം ബാറ്ററി. 80 കിലോമീറ്റര്‍ ദൂരം പിന്നിടാവുന്ന സ്മാര്‍ട്ട് ഡെസേര്‍ട്ട് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കും. രണ്ടാമത്തെ ബാറ്ററി 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്നതാണ്, മണിക്കൂറില്‍ പരമാവധി വേഗത 80 കിലോമീറ്ററും. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂര്‍ വേണം. 

ഫ്‌ളാറ്റ് സീറ്റ്, ഓഫ് റോഡ് ടയര്‍, നേര്‍ത്ത വീല്‍ബേസ്, സിംഗില്‍ ഹെഡ്‌ലൈറ്റ് തുടങ്ങി ഓവറോള്‍ രൂപത്തില്‍ സ്മാര്‍ട്ട് സെഡേര്‍ട്ട് ആള് തനി പഴഞ്ചനാണ്. എക്കോ, സിറ്റി, സ്പീഡ് എന്നീ മൂന്ന് ഡ്രൈവിങ് മോഡില്‍ വാഹനം ഓടിക്കാം. സ്മാര്‍ട്ട് കീ, ഫോണുമായി കണക്റ്റ് ചെയ്യാവുന്ന സ്മാര്‍ട്ട് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിങ് സംവിധാനവും ഇതിലുണ്ടാകും. സ്മാര്‍ട്ട് നിരയില്‍ മറ്റു രണ്ടു മോഡലുകളുടെ വിവരങ്ങളും വൈകാതെ കമ്പനി പുറത്തുവിടും. 

Fly Free Smart

Content Highlights; Fly Free Smart Motorcycles Reveals Electric Scrambler