പുതിയ തണ്ടര്‍ബേര്‍ഡിന്റെ ലുക്ക് കണ്ട് റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ പോലും ഒന്നു ഞെട്ടിയ മട്ടാണ്. പരമ്പരാഗത രൂപം കൈവിടാതെ പഴയ രൂപത്തിലുള്ള ബൈക്കുകള്‍ തന്നെ പുറത്തിറക്കുന്ന കമ്പനി ഇത്തവണ അല്‍പം സ്‌പോര്‍ട്ടി രൂപത്തിന് മുന്‍ഗണന നല്‍കിയാണ് 2018 തണ്ടര്‍ബേര്‍ഡ് പുറത്തിറക്കിയത്. മുന്‍ മോഡലിനെക്കാള്‍ വില അല്‍പം വര്‍ധിച്ചെങ്കിലും രൂപത്തില്‍ പൂര്‍ണായും പുതിയ ബൈക്കാണ് തണ്ടര്‍ബേര്‍ഡ്. 2018 തണ്ടര്‍ബേര്‍ഡിനെക്കുറിച്ച് പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ നോക്കാം..

1. പഴയ പേരിനൊപ്പം ചെറിയൊരു വാലുകൂടി ചേര്‍ത്താണ് പുതിയ തണ്ടര്‍ബേര്‍ഡിന്റെ വരവ്. ആള് പഴഞ്ചനല്ലെന്ന് ഓര്‍മപ്പെടുത്താന്‍ തണ്ടര്‍ ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X എന്നിങ്ങനെയാണ് പുതിയ നാമകരണം. 

Thundetbird X

2. റഗുലര്‍ തണ്ടര്‍ബേര്‍ഡിനെക്കാള്‍ എട്ടായിരത്തോളം രൂപ കൂടതലാണ് പുതിയ മോഡലിന്. തണ്ടര്‍ബേര്‍ഡ് 350X-ന് 1.56 ലക്ഷം രൂപയും തണ്ടര്‍ബേര്‍ഡ് 500X-ന് 1.98 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

Thundetbird

3. പിന്നില്‍ ഒഴുക്കന്‍ ഗ്രാബ് റെയില്‍, അലോയി വീല്‍, ട്യൂബ് ലെസ് ടയര്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, കറുപ്പ് നിറത്തിലുള്ള എന്‍ജിന്‍-എക്‌സ്‌ഹോസ്റ്റ്, റിം സ്റ്റിക്കര്‍, സിംഗിള്‍ പീസ് സീറ്റ്, പുതിയ ഹാന്‍ഡില്‍ ബാര്‍, പുതിയ ബോഡി കളര്‍ എന്നിവയാണ് പുതിയ തണ്ടര്‍ബേര്‍ഡിന്റെ പ്രത്യേകതകള്‍. 

Thundetbird

4. മുന്നില്‍ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, പിന്നില്‍ പഴയ രൂപത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ബാക്ക് റെസ്റ്റ് എന്നിവ അഡീഷ്ണല്‍ ആക്‌സസറികളായും കമ്പനി ഉള്‍പ്പെടുത്തുന്നുണ്ട്. 

Thunderbird
Photo Coutesyl IndiaAutosBlog

5. ചെറിയൊരു ന്യൂനത പഴയ എന്‍ജിനില്‍ മാറ്റമില്ലാതെ വീണ്ടും അതേപടി തുടര്‍ന്നു എന്നതാണ്.  350X തണ്ടര്‍ബോര്‍ഡിന് 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ഡ് എന്‍ജിന്‍ 5250 ആര്‍പിഎമ്മില്‍ 19.8 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കുമേകും. 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തണ്ടര്‍ബേര്‍ഡ് 500X ന് കരുത്തേകുക. രണ്ടിലും 5 സ്പീഡാണ് ഗിയര്‍ബോക്സ്. 

Content Highlights; Five Importance Things About Royal Enfield Thundetbird X