അടിച്ച് മാറ്റാന്‍ നോക്കണ്ട, കള്ളനെ വണ്ടി കാണിച്ചുതരും; ഹൈടെക് സ്‌കൂട്ടറുമായി വിദ്യാര്‍ഥികള്‍


സ്മാര്‍ട്ട് യൂസര്‍-ഇന്റര്‍ഫേസ്ഡ് ഡിസ്പ്ലേ, റിവേഴ്സ് അസിസ്റ്റന്‍സ്, മൂന്ന് സ്പീഡ് മോഡുകള്‍, സ്റ്റാന്‍ഡ് കട്ട് എന്നിവയുള്‍പ്പെടെ സവിശേഷതകളുണ്ട്.

കെ. മുഹമ്മദ് അസ്ലം, കെ.കെ. ലിയ, മലയിൽ വിവേകാനന്ദൻ, നന്ദന കെ. അശോക്, ഇ.കെ. മുഹമ്മദ് റാഷിദ്, ജി. വിഷ്ണുപ്രിയ, ജെ.കെ. വിമൽ ജോർജ്, പരീക്ഷിത് സുന്ദർ എന്നിവർ വാഹനത്തോടൊപ്പം | ഫോട്ടോ: മാതൃഭൂമി

മോഷ്ടാവിനെ 'സ്വയം കുടുക്കുന്ന' ഇരുചക്ര വൈദ്യുത വാഹനം എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു. വണ്ടിയുടമയുടെ മൊബൈല്‍ ഫോണിലേക്കാണ് വിദൂര ലോക്കിങ്-ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുക. ഇതിനുള്ള വൈദ്യുത സ്‌കൂട്ടറും നിയന്ത്രണ ചിപ്പും തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലെ പത്ത് വിദ്യാര്‍ഥികളാണ് വികസിപ്പിച്ചത്.

സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനിയേഴ്‌സിന്റെ ദക്ഷിണമേഖല ചെന്നൈയില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഇലക്ട്രിക് ടൂവീലര്‍ ഡിസൈന്‍ മത്സരത്തില്‍ ഈ കണ്ടെത്തല്‍ മൂന്നാംസ്ഥാനം നേടി. ദേശീയ തലത്തില്‍ എന്‍ജിനിയറിങ് കോളേജുകളിലെ 56 സംഘങ്ങളാണ് മത്സരിച്ചത്.



ചെന്നൈ കാട്ടാങ്കുളത്തൂരിലാണ് ഇലക്ട്രിക് ടൂവീലര്‍ ഡിസൈന്‍ മത്സരം നടന്നത്. ഇന്നൊവേഷന്‍, പ്രസന്റേഷന്‍ വിഭാഗങ്ങളില്‍ മൂന്നാംസ്ഥാനം നേടി 36,000 രൂപ സമ്മാനമായി കിട്ടി. അസിസ്റ്റന്റ് പ്രൊഫസര്‍ അന്‍വര്‍ സാദിഖിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥിയായ പരീക്ഷിത് സുന്ദര്‍, കെ.കെ. ലിയ, മലയില്‍ വിവേകാനന്ദന്‍, കെ. മുഹമ്മദ് അസ്ലം, ഇ.കെ. മുഹമ്മദ് റാഷിദ്, നന്ദന കെ. അശോക്, നിവേദ് എം. നമ്പ്യാര്‍, കെ. ഋഷികേശ്, ജെ.കെ. വിമല്‍ ജോര്‍ജ്, ജി. വിഷ്ണുപ്രിയ എന്നിവരായിരുന്നു സംഘാംഗങ്ങള്‍.

48 വോള്‍ട്ട് എല്‍.എഫ്.പി. (ലിഥിയം ഫെറസ് ഫോസ്ഫേറ്റ്) ബാറ്ററിയും 1000 വാട്ട് ബി.എല്‍.ഡിസി. (ബ്രഷ്ലെസ് ഡിസി) മോട്ടോറുമാണ് പ്രത്യേകത. സ്മാര്‍ട്ട് യൂസര്‍-ഇന്റര്‍ഫേസ്ഡ് ഡിസ്പ്ലേ, റിവേഴ്സ് അസിസ്റ്റന്‍സ്, മൂന്ന് സ്പീഡ് മോഡുകള്‍, സ്റ്റാന്‍ഡ് കട്ട് എന്നിവയുള്‍പ്പെടെ സവിശേഷതകളുണ്ട്.

Content Highlights: Engineering students develops high tech scooter with locking tracking device and driving modes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented