ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; കത്തിനശിച്ചത് ഷോറൂമിലെ 15 സ്‌കൂട്ടറുകള്‍ 


ലിഥിയം അയേണ്‍ ബാറ്ററികളാണ് മിക്ക ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കുന്നത്. എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ളതാണിത്.

പ്രതീകാത്മക ചിത്രം | Photo: Facebook/Batt:RE

വൈദ്യുതസ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഷോറൂമിലുണ്ടായിരുന്ന 15 വൈദ്യുതസ്‌കൂട്ടറുകള്‍ കത്തിനശിച്ചു. മുംബൈയില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ വസായിലാണ് സംഭവം. ജയ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാറ്റ്:ആര്‍.ഇ. എന്ന കമ്പനിയുടെ സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ബാറ്ററി ചാര്‍ജാവാത്തതിനെത്തുടര്‍ന്ന് മാറ്റിനല്‍കാന്‍ സ്‌കൂട്ടറിന്റെ ഉടമ ഷോറൂമില്‍ ഏല്‍പ്പിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കടയുടമ ഈ വിവരം കമ്പനിയെ അറിയിച്ചിരുന്നു. ബാറ്ററി ഷോറൂമില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചപ്പോഴാണ് പെട്ടിത്തെറിച്ചത്. വില്‍ക്കാന്‍വെച്ച വൈദ്യുതസ്‌കൂട്ടറുകളാണ് കത്തിനശിച്ചത്. ബാറ്ററി ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വസായില്‍ ഒരുമാസത്തിനിടെ ഇത്തരത്തിലുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.

നേരത്തേ, ഇതേ കമ്പനിയുടെ ഇ-സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജുചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഏഴുവയസ്സുകാരന്‍ മരിച്ചിരുന്നു. രാത്രി വീട്ടിനകത്ത് ചാര്‍ജ് ചെയ്യാന്‍വെച്ച് കുടുംബം ഉറങ്ങുന്നതിനിടെ അര്‍ധരാത്രിയിലാണ് സംഭവം. രണ്ടുദിവസംമുമ്പ് മസ്ഗാവില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച സംഭവവുമുണ്ടായിട്ടുണ്ട്. മര ഉരുപ്പടികളടക്കം എല്ലാവസ്തുക്കളും കത്തിനശിച്ചു.

ഇലക്ട്രിക് സ്‌കൂട്ടര്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇലക്ട്രിക് ബൈക്കുകളുടെയു സ്‌കൂട്ടറുകളുടെയും ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. പാര്‍ക്കുചെയ്ത വൈദ്യുതവാഹനങ്ങള്‍വരെ കത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. ഗോഡൗണില്‍നിന്ന് ഷോറൂമിലേക്ക് വലിയ വണ്ടിയില്‍ കടത്തുന്നതിനിടയില്‍പ്പോലും ഇത്തരം വാഹനത്തിന് തീപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 • ലിഥിയം അയേണ്‍ ബാറ്ററികളാണ് മിക്ക ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കുന്നത്. എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ളതാണിത്. അതിനാല്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ മാത്രമല്ല ലിഥിയം അയേണ്‍ ബാറ്ററിയുള്ള ലാപ്ടോപ്പും മൊബൈല്‍ ഫോണുമെല്ലാം പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതാണ്.
 • ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ വൈദ്യുതവാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ബാറ്ററികള്‍ വാങ്ങുന്നത് ഏറ്റവും മികച്ച കമ്പനികളില്‍നിന്ന് മാത്രമാവണം എന്നതാണ് ഇതിലൊന്ന്. ഇതിന് വില കൂടും. ചെലവ് കുറയ്ക്കുക എന്നത് മുന്‍നിര്‍ത്തി വില കുറഞ്ഞ ബാറ്ററികള്‍ തിരഞ്ഞെടുക്കുന്നതാണ് മറ്റൊരു പ്രശ്നം.
 • ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനത്തില്‍ പുകയോ തീയോ കണ്ടാല്‍ ഉടന്‍ വണ്ടിനിര്‍ത്തി ദൂരേക്ക് മാറിനില്‍ക്കണം.
 • സ്വയം തീയണയ്ക്കാന്‍ ഒരുകാരണവശാലും ശ്രമിക്കരുത്.
 • പോലീസിനെയോ അഗ്‌നിരക്ഷാസേനയെയോ വിവരം അറിയിക്കണം.
 • കുറെനേരം ഓടിയാല്‍ വണ്ടിക്ക് അല്പം വിശ്രമം നല്‍കണം.
 • ഓടിക്കഴിഞ്ഞ വണ്ടി വെയിലത്ത് പാര്‍ക്കുചെയ്യരുത്. ഉടനെ ബാറ്ററി ചാര്‍ജ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
 • ബാറ്ററി ചാര്‍ജ് ചെയ്ത ഉടന്‍തന്നെ വണ്ടി ഓടിക്കരുത്. ബാറ്ററി തണുക്കാന്‍ അല്പം സമയം നല്‍കണം.
 • ചാര്‍ജ് ചെയ്യാന്‍ കമ്പനി നല്‍കുന്ന ബാറ്ററികള്‍ മാത്രം ഉപയോഗിക്കണം.
 • ബാറ്ററി നിരത്തിയിരിക്കുന്ന പെട്ടിക്ക് എന്തെങ്കിലും തകരാറ് കണ്ടാല്‍ ബാറ്ററി അഴിച്ചുമാറ്റി ഡീലറെ അറിയിക്കണം.
 • ഫാസ്റ്റ് ചാര്‍ജിങ് കഴിയുന്നതും ഒഴിവാക്കണം. ബാറ്ററിയുടെ ശേഷി പെട്ടെന്ന് നശിക്കാന്‍ ഇത് ഇടയാക്കും.

Content Highlights: Electric scooter's battery explodes; 15 scooters in the showroom were burnt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented