ഇ-സ്‌കൂട്ടര്‍ യാത്ര പോക്കറ്റിനും പരിസ്ഥിതിക്കും മെച്ചം; ചെലവ് 22000 രൂപ വരെ കുറയും


പെട്രോള്‍ സ്‌കൂട്ടറിനേക്കാള്‍ 22,000 രൂപയും പെട്രോള്‍ ബൈക്കിനേക്കാള്‍ 20,000 രൂപയും ഈ വാഹനങ്ങള്‍വഴി പ്രതിവര്‍ഷം ലാഭിക്കാനാവും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാല്‍ ഡല്‍ഹി നഗരവാസികള്‍ക്ക് പ്രതിവര്‍ഷം 22,000 രൂപവരെ ഇന്ധനച്ചെലവ്‌ ലാഭിക്കാമെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് പറഞ്ഞു. ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മുഖ്യമന്ത്രി തുടക്കമിട്ട സ്വിച്ച് ഡല്‍ഹി പ്രചാരണത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രിക് ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനം ഉപയോഗിച്ചാല്‍ വലിയ സാമ്പത്തികലാഭമുണ്ടാവും. പെട്രോള്‍ സ്‌കൂട്ടറിനേക്കാള്‍ 22,000 രൂപയും പെട്രോള്‍ ബൈക്കിനേക്കാള്‍ 20,000 രൂപയും ഈ വാഹനങ്ങള്‍വഴി പ്രതിവര്‍ഷം ലാഭിക്കാനാവും. സാമ്പത്തികനേട്ടം മാത്രമല്ല, ഇ-വാഹനങ്ങളിലേക്ക് മാറിയാലുള്ള ഗുണം. പരിസ്ഥിതിക്കും പ്രയോജനപ്രദമെന്നതാണ് പ്രത്യേകത.

ശരാശരി ഒരു ഇലക്ട്രിക് സ്‌കൂട്ടറിന് 1.98 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവും. പതിനൊന്നുമരങ്ങള്‍ നടുന്നതിനു തുല്യമാണിതെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടര്‍, ഇലക്ട്രിക് ബൈക്കുകള്‍ എന്നിവയിലേക്ക് മാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്വിച്ച് ഡല്‍ഹിയുടെ ആദ്യഘട്ടമെന്നും മന്ത്രി അറിയിച്ചു.

നഗരത്തിലെ മൂന്നില്‍ രണ്ടും ഇരുചക്രവാഹനങ്ങളാണ്. അവയാണ് ഭൂരിപക്ഷം അന്തരീക്ഷമലിനീകരണത്തിനും കാരണം. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനായി പ്രത്യേകം ഇളവുകളും സര്‍ക്കാര്‍ നല്‍കും. ജനങ്ങള്‍ക്കിടയില്‍ എട്ടാഴ്ചനീളുന്ന പ്രചാരണമാണ് സര്‍ക്കാര്‍ നടപ്പാക്കുക. ഓരോ നഗരവാസിയേയും ബോധവത്കരിക്കുകയാണ് ലക്ഷ്യം.

പരിസ്ഥിതിസൗഹൃദമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ വ്യക്തികള്‍ പ്രതിജ്ഞയെടുക്കണമെന്ന് ഇ-വി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓകിനാവ ഓട്ടോടെക്ക് സ്ഥാപകന്‍ ജീതേന്ദര്‍ ശര്‍മ അഭ്യര്‍ഥിച്ചു. വ്യക്തികളിലും വിപണിയിലും ഇതു പുരോഗമനപരമായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights; Electric Scooter Reduce Travel Expense Says Delhi Transport Minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented