ഇ-സ്‌കൂട്ടര്‍ തീപ്പിടിത്തം; വിദേശബാറ്ററികള്‍ ഇന്ത്യയിലെ വാഹനത്തിന് അനുയോജ്യമാകില്ലെന്ന് വിദഗ്ധന്‍


1 min read
Read later
Print
Share

ബാറ്ററികള്‍ ഉയര്‍ന്ന താപനിലയുള്ള ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കണം

ഒല ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചുണ്ടായ അപകടം | Photo: Social Media

ലക്ട്രിക് സ്‌കൂട്ടറുകളിലുപയോഗിക്കുന്ന വിദേശബാറ്ററികള്‍ രാജ്യത്തെ സാഹചര്യത്തിന് അനുയോജ്യമല്ലെന്ന് വിദഗ്ധന്‍. ഈയിടെ ഇലക്ടിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിതി ആയോഗ് അംഗവും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ വി.കെ. സാരസ്വത് ഇക്കാര്യം വ്യക്തമാക്കിയത്. ഇറക്കുമതി ചെയ്യുന്നതിനുപകരം ഇന്ത്യ പ്രാദേശികമായി ബാറ്ററികള്‍ നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് വൈദ്യുതവാഹനങ്ങള്‍ക്കായി സെല്ലുകള്‍ നിര്‍മിക്കുന്നില്ല. സെല്‍ നിര്‍മാണപ്ലാന്റുകള്‍ എത്രയുംവേഗം സ്ഥാപിക്കണം. നിര്‍മിക്കുന്ന ബാറ്ററികള്‍ ഉയര്‍ന്ന താപനിലയുള്ള ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കണം സാരസ്വത് പറഞ്ഞു.

ഉയര്‍ന്ന താപനിലയ്ക്കും ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കുംവേണ്ടി രൂപകല്പന ചെയ്തിട്ടില്ലാത്ത ബാറ്ററികള്‍ക്ക് ഗുണനിലവാരം കുറവായിരിക്കും. അത് തീപ്പിടിത്തത്തിന് കാരണമാകാനിടയുണ്ട്. ബാറ്ററികള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ കൊണ്ടുവരണം ഡി.ആര്‍.ഡി.ഒ. മുന്‍ മേധാവികൂടിയായ സാരസ്വത് പറഞ്ഞു.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നല്‍കിയിട്ടുള്ള ബാറ്ററി സെല്ലുകളുടെയും മൊഡ്യൂളുകളുടെയും പോരായ്മയാണ് തീപിടിത്തത്തിന്റെ പ്രധാന കാരണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒല, ഒഖിനാവ, പ്യുവര്‍ ഇ.വി. തുടങ്ങിയ മൂന്ന് കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് അടുത്തിടെ അഗ്നിക്കിരയായത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ഒലയുടെ സ്‌കൂട്ടറില്‍ തീപിടിത്തമുണ്ടായത് ബാറ്ററി സെല്ലുകളുടെയും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെയും തകരാറിനെ തുടര്‍ന്നാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ഒഖനാവയുടെ ഇലക്ട്രിക് സ്‌കൂട്ടറില്‍ തീ പടര്‍ന്നത് സെല്ലുകളിലെയും ബാറ്ററി മൊഡ്യൂളിന്റെ പോരായ്മയെ തുടര്‍ന്നാണാണ് വിലയിരുത്തല്‍. അതേസമയം, പ്യുവല്‍ ഇ.വിയുടേത് ബാറ്ററി കേസിങ്ങിലെ തകരാര്‍ മൂലമാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Content Highlights: E-scooter fire; Expert says foreign batteries are not suitable for Indian made scooters

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rain

2 min

മഴയെത്തി സേഫാക്കാം ഡ്രൈവിങ്: ഇരുചക്ര വാഹന ഓട്ടത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Jun 8, 2023


Yamaha

2 min

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ താരം, യമഹയുടെ അടുത്ത ലക്ഷ്യം ഇലക്ട്രിക് ഇരുചക്രവാഹനം

May 28, 2023


Jawa 42 Bobber

2 min

ഒറ്റനോട്ടത്തില്‍ ഹാര്‍ളിയെ പോലെ; ലുക്കിലും കരുത്തിലും കിടിലനായി ജാവ 42 ബോബര്‍ എത്തി

Oct 3, 2022

Most Commented