ഡി.ക്യുവിന്റെ സ്വന്തം ഇലക്ട്രിക് ബൈക്ക്; അള്‍ട്രാവയലറ്റ് നവംബര്‍ 24-നെത്തും, ബുക്കിങ്ങ് തുടങ്ങി


കമ്പനിയില്‍ മൂലധനനിക്ഷേപമുണ്ടെന്ന് നല്ലൊരു വാഹനപ്രേമികൂടിയായ ദുല്‍ഖര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

അൾട്രാവയലറ്റ് എഫ്77, ദുൽഖർ സൽമാൻ | Photo: Altraviolet, Mathrubhumi

ലയാളിയുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന് മൂലധനനിക്ഷേപമുള്ള വൈദ്യുത വാഹന കമ്പനിയായ 'അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവി'ന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തുന്നു. 'അള്‍ട്രാവയലറ്റ് എഫ്77' എന്ന പേരിലുള്ള ബൈക്ക് ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുമെന്നാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി അവകാശപ്പെടുന്നത്. ഞായറാഴ്ച ബുക്കിങ് തുടങ്ങി. നവംബര്‍ 24-ഓടെ വാഹനം വിപണിയിലെത്തും.

കമ്പനിയില്‍ മൂലധനനിക്ഷേപമുണ്ടെന്ന് നല്ലൊരു വാഹനപ്രേമികൂടിയായ ദുല്‍ഖര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ താന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നെന്നും മെഡിക്കല്‍ ടെക്, എഡ്യുടെക് മേഖലകളിലായിരുന്നു ആദ്യ നിക്ഷേപമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലീന്‍ എനര്‍ജി മേഖലയിലേക്കു കൂടി നിക്ഷേപം വ്യാപിപ്പിക്കണമെന്ന് ആലോചിക്കാന്‍ തുടങ്ങിയ സമയത്താണ് 'അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവി'ന്റെ സ്ഥാപകരായ നാരായണന്‍ സുബ്രഹ്‌മണ്യം, നീരജ് രാജ്മോഹന്‍ എന്നിവരുടെ ആശയം കേള്‍ക്കാന്‍ ഇടവന്നതും കമ്പനിയില്‍ പണം മുടക്കാന്‍ തീരുമാനിച്ചതുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. അള്‍ട്രാവയലറ്റ് ഉള്‍പ്പെടെ അര ഡസനോളം സ്റ്റാര്‍ട്ടപ്പുകളില്‍ ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുണ്ട്. ന്യൂട്രാസ്യൂട്ടിക്കല്‍ സ്റ്റാര്‍ട്ടപ്പായ 'വെല്‍ബീയിങ് ന്യൂട്രീഷ്യന്‍' ഇതില്‍ പെടുന്നു.

ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്കാണ് എഫ്77 എത്തുന്നത്. 33.52 ബി.എച്ച്.പി. പവറും 90 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുക. 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്ററും 7.5 സെക്കന്റില്‍ 100 കിലോമീറ്ററും വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് കഴിയും. മണിക്കൂറില്‍ 147 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഒറ്റത്തവണ ചാര്‍ജിലൂടെ 307 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Content Highlights: Dulqars Altraviolet companys Bike all set to launch, Altraviolet F77, Dulqar Salman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented