ഡ്യുക്കാട്ടി സ്ക്രാംബ്ലർ മോട്ടോർസൈക്കിളുകൾ | Photo: Facebook|Ducati India
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രീമിയം ബൈക്കുകള്‍ക്ക് ഏറ്റവുമിണങ്ങുന്ന വിളനിലാണ് ഇന്ത്യന്‍ നിരത്തുകള്‍. അതുകൊണ്ടുതന്നെ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പ്രീമിയം മോഡലുകള്‍ എല്ലാം ഇന്ത്യയിലുമെത്തുന്നുണ്ട്. മൂന്ന് റേഞ്ചുകളിലുള്ള സ്ക്രാംബ്ലര്‍ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഈ കീഴ്വഴക്കം തുടരുകയാണ് ഇറ്റാലിയന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി.
ഡ്യുക്കാട്ടിയുടെ മോട്ടോര്‍സൈക്കിളുകളായ സ്ക്രാംബ്ലര്‍ ഡാര്‍ക്ക്, സ്ക്രാംബ്ലര്‍ ഐക്കണ്‍, സ്ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ എന്നിവയാണ് ബി.എസ്-6 എന്‍ജിനില്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഈ ബൈക്കുകള്‍ക്ക് യഥാക്രം 7.99 ലക്ഷം രൂപ, 8.49 ലക്ഷം രൂപ, 10.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ജനുവരി 28 മുതല്‍ ഈ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കും.
സ്ക്രാംബ്ലര്‍ ഡാര്‍ക്ക്, ഐക്കണ്‍ മോഡലുകളില്‍ 803 സി.സി. എല്‍-ട്വിന്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 71 ബി.എച്ച്.പി.പവറും 66.2 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. അതേസമയം, സ്ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയില്‍ 1079 സി.സി. എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഇത് 85 ബി.എച്ച്.പി.പവറും 88 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ആക്ടീവ്, സിറ്റി, ജേര്‍ണി എന്നീ മൂന്ന് റൈഡ് ബൈ വയര്‍ റൈഡിങ്ങ് മോഡുകളാണ് സ്ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയില്‍ നല്‍കിയിട്ടുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. സെര്‍വോ അസിസ്റ്റഡ് സ്ലിപ്പര്‍ ഫങ്ഷന്, വെറ്റ് മള്‍ട്ടി ടൈപ്പ് വിത്ത് ഹൈഡ്രോളിക് കണ്ട്രോള് സംവിധാനങ്ങളുള്ള ക്ലെച്ചും ഈ ബൈക്കിന്റെ ഹൈലൈറ്റാണ്.
ഡ്യുക്കാട്ടിയുടെ 62 യെല്ലോ കളര്‍ സ്കീമിന് പുറമെ, ഡ്യുക്കാട്ടി റെഡ്, നിറത്തിലും സ്ക്രാംബ്ലര്‍ ഡാര്‍ക്ക്, ഐക്കണ്‍ മോഡലുകള്‍ എത്തുന്നുണ്ട്.ബി.എസ്-6 എന്‍ജിനും കളര്‍ അപഡേഷനും പുറമെ, പുതിയ സസ്പെഷന്, കോര്‍ണറിങ്ങ് എ.ബി.എസ, പാട്ട് കേള്‍ക്കാനും ഫോണ്‍ ഉപയോഗിക്കാനും കഴിയുന്ന ഡ്യുക്കാട്ടി മള്‍ട്ടി മീഡിയ സിസ്റ്റം എന്നിവയും ഈ ബൈക്കുകളില്‍ നല്‍കിയിട്ടുണ്ട്.
Content Highlights: Ducati Scrambler Range Motorcycle Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..