ഡുക്കാട്ടി സ്ക്രാംബ്ലർ 1100 പ്രോ ബൈക്കുകൾ | Photo: scramblerducati.com
ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടിയുടെ സ്ക്രാംബ്ലറിന്റെ ബിഎസ്-6 പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ക്രാംബ്ലര്‍ 1100 പ്രോ, 1100 സ്പോട്ട് പ്രോ എന്നീ മോഡലുകളാണ് ബിഎസ്-6 എന്ജിനിലെത്തിയിരിക്കുന്നത്. സ്ക്രാംബ്ലര്‍ 1100 പ്രോയിക്ക് 11.95 ലക്ഷം രൂപയും 1100 സ്പോട്ട് പ്രോ 13.74 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
ഡുക്കാട്ടിയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന രണ്ടാമത്തെ ബിഎസ്-6 മോഡലാണിത്. ഡുക്കാട്ടിയുടെ പാനിഗാലെ വി2 ആണ് ബിഎസ്-6 എന്‍ജിനിലെത്തിയ ആദ്യ മോഡല്‍. പുതിയ നിലവാരത്തിലുള്ള എന്‍ജിനൊപ്പം സ്ക്രാംബ്ലര്‍ 1100 പ്രോയ്ക്ക് ഓഷ്യന്‍ ഡ്രൈവ് എന്ന പുതിയ രണ്ട്-ടോണ്‍ കളര്‍ സ്കീമും നല്‍കിയാണ് എത്തിച്ചിരിക്കുന്നത്.
സ്ക്രാംബ്ലര്‍ 1100 പ്രോയുടെ ഡിസൈനിലും നേരിയ മാറ്റങ്ങള്‍ പ്രകടമാകുന്നുണ്ട്. പുതിയ ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകളും പുതിയ നമ്പര്‍ പ്ലേറ്റ് ഹോള്‍ഡറുമാണ് ഡിസൈന്‍ മാറ്റത്തിലെ ഹൈലൈറ്റ്. ഇതിനൊപ്പം എക്സ് എന്ന ഡിസൈന്‍ നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റും ഈ വാഹനത്തിന്റെ റെട്രോ ഡിസൈന്‍ മുതല്കൂട്ടാവുന്നുണ്ട്.
സ്ക്രാംബ്ലര്‍ 1100 പ്രോയുടെ സസ്പെന്‍ഷനിലും പുതുമ വരുത്തിയിട്ടുണ്ട്. മുന്നില്‍ മാര്‍സോച്ചി ഫോര്‍ക്കും പിന്നില്‍ കയാബ മോണോഷോക്കുമാണ് ഇതില്‍ സസ്പെന്ഷന് ഒരുക്കുന്നത്. അതേസമയം, സ്പോര്‍ട്ട് പ്രോ മോഡലിന് ഓഹ്ലിന്‍സ് സസ്പെന്‍ഷനും ബാര്‍ എന്‍ഡ് മിററുകളുള്ള ലോവര്‍ ഹാന്‍ഡില്‍ ബാറും നല്‍കിയാണ് വ്യത്യസ്തമാക്കിയിരിക്കുന്നത്.
എന്നാല്‍, സ്ക്രാംബ്ലര്‍ പ്രോ, സ്പോട്ട് പ്രോ ബൈക്കുകളിള്‍ ഒരേ എന്‍ജിനാണ് കരുത്തേകുന്നത്. 1079 സിസി എല്‍-ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ ബൈക്കുകളുടെ ഹൃദയം. ഇത് 85 ബിഎച്ച്പി പവറും 88 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് ഒരുക്കുന്നത്. മൂന്ന് റൈഡിങ്ങ് മോഡിനൊപ്പം ട്രാക്ഷന്‍ കണ്ട്രോള്, കോര്‍ണറിങ്ങ് എബിഎസ് എന്നിവ ഇതില്‍ സുരക്ഷയൊരുക്കും.
Content Highlights; Ducati Scrambler 1100 Pro, 1100 Sport Pro Bikes Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..