ഗസ്റ്റ് 27-ന് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി ഡുക്കാട്ടി സ്‌ക്രാബ്‌ളര്‍ 1100 മോഡലിന്റെ ബുക്കിങ് ആരംഭിച്ചു. സ്റ്റാന്റേര്‍ഡ്, സ്‌പെഷ്യല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാകുന്ന സ്‌ക്രാബ്‌ളര്‍ 1100-യ്ക്ക് ഇന്ത്യയില്‍ 12-13 ലക്ഷത്തിനുള്ളിലായിരിക്കും വില. 

2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച സ്‌ക്രാബ്‌ളര്‍ 1100 നിലവില്‍ വിവിധ വിദേശ രാജ്യങ്ങള്‍ വരവറിയിച്ചു കഴിഞ്ഞു. സ്‌ക്രാബ്‌ളര്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന വകഭേദമാണിത്. ഐതിഹാസിക ഡുക്കാട്ടി സ്‌ക്രാബ്‌ളര്‍ ഡിസൈന്‍ ഭാഷ്യം ഒട്ടും ചോരാതെയാണ് 1100 മോഡലിന്റെ നിര്‍മാണം. 

സ്‌ക്രാബ്‌ളര്‍ 1100 സ്റ്റാന്റേഡ് യെല്ലോ, ഷൈനിങ് ബ്ലാക്ക് നിറത്തിലും സ്‌ക്രാബ്‌ളര്‍ സ്‌പെഷ്യല്‍ കസ്റ്റം ഗ്രേ നിറത്തിലും സ്‌ക്രാബ്‌ളര്‍ സ്‌പോര്‍ട്ട് വൈപ്പര്‍ ബ്ലാക്ക് നിറത്തിലുമാണ് ലഭ്യമാകുക. എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍, കോര്‍ണറിങ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ വാഹനത്തിലുണ്ട്. ആക്ടീവ്, ടൂറിങ്, സിറ്റി എന്നീ മൂന്ന് മോഡുകളില്‍ ഡ്രൈവ് ചെയ്യാം. 

ഡുക്കാട്ടി മോണ്‍സ്റ്റര്‍ 1100-യിലുള്ള അതേ 1079 സിസി എയര്‍കൂള്‍ഡ് എന്‍ജിനാണ് സ്‌ക്രാബ്‌ളറിലും. 7500 ആര്‍പിഎമ്മില്‍ 85 ബിഎച്ച്പി പവറും 4750 ആര്‍പിഎമ്മില്‍ 88 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 

Ducati Scrambler 1100

Content Highlights; Ducati Scrambler 1100 bookings open, Launch on 27th August