റ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാറ്റിയുടെ പുതിയ ഒരു മോഡല്‍ കൂടി ഇന്ത്യന്‍ നിരത്തുകളില്‍ ഹരിശ്രീ കുറിച്ചു. അഡ്വഞ്ചര്‍ ടൂര്‍ ബൈക്ക് ശ്രേണിയില്‍ ഡ്യുക്കാറ്റി എത്തിച്ചിട്ടുള്ള മള്‍ട്ടിസ്ട്രാഡ വി4 ആണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വി4, വി4 എസ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ബൈക്കിന് 18.99 ലക്ഷം രൂപ മുതല്‍ 23.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

ഡ്യുക്കാറ്റിയുടെ വി4 എന്‍ജിന്‍ കരുത്തേകുന്ന മൂന്നാമത്തെ വാഹനമാണ് മള്‍ട്ടിസ്ട്രാഡ വി4. ഡ്യുക്കാറ്റി പാനിഗാലെ വി4, സ്ട്രീറ്റ്‌ഫൈറ്റര്‍ വി4 എന്നീ മോഡലുകളാണ് മുമ്പ് വി4 എന്‍ജിന്‍ കരുത്തില്‍ എത്തിയിരുന്നത്. മള്‍ട്ടിസ്ട്രാഡ വി4 ബൈക്കുകളുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നും ഈ ആഴ്ച മുതല്‍ ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഫ്രണ്ട്, റിയര്‍ റഡാര്‍ റൈഡര്‍ അസിസ്റ്റന്‍സ് സിസ്റ്റം അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്കാണ് മള്‍ട്ടി സ്ട്രാഡ വി4. അടിസ്ഥാന മോഡലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന 50 എം.എം. അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. ഉയര്‍ന്ന പതിപ്പില്‍ ഓട്ടോ-ലെവലിങ്ങ് സംവിധാനമുള്ള സ്‌കൈഹുക്ക് സസ്‌പെന്‍ഷനും നല്‍കുന്നുണ്ട്.

ട്രാവര്‍. എന്‍ഡ്യൂറോ, സ്‌പോര്‍ട്ട്, അര്‍ബണ്‍ എന്നീ നാല് റൈഡിങ്ങ് മോഡുകളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. കോര്‍ണറിങ്ങ് ആന്റി-ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റവും, വീലി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന ഡ്യുക്കാറ്റിയുടെ അതിനൂതനമായ ഇലക്ട്രോണിക്‌സ് സിസ്റ്റവും മള്‍ട്ടിസ്ട്രാഡ വി4 ബൈക്കുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

1158 സി.സി ലിക്വിഡ് കൂള്‍ഡ് വി4 ഗ്രാന്റൂറിസ്മോ എന്‍ജിനാണ് ഈ ബൈക്കുകളില്‍ നല്‍കിയിട്ടുള്ളത്. ഇവ 170 എച്ച്.പി. പവറും 125 എന്‍.എം. ടോര്‍ക്ക് എന്നിവ നല്‍കുന്നു. നിശ്ചലവസ്ഥയില്‍ റിയര്‍ സിലിണ്ടര്‍ ഓഫ് ചെയ്യുന്നതിനുള്ള സിലിണ്ടര്‍ ഡിആക്ടിവേഷന്‍ സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്. മള്‍ട്ടി സ്ട്രാഡ വി4 ഡ്യുക്കാറ്റി റെഡിലും, മള്‍ട്ടി സ്ട്രാഡ വി4 എസ് ഡ്യുക്കാറ്റി റെഡ്, ഏവിയേറ്റര്‍ ഗ്രേ ഓപ്ഷനുകളിലും ലഭ്യമാണ്.

Content Highlights: Ducati New Multistrada V4 Launched In India