-
ആഡംബര മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഡുക്കാട്ടിയുടെ പുതിയ പാനിഗാലെ വി2 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡം പാലിച്ചുള്ള ബിഎസ്-6 എന്‍ജിനിലും കൂടുതല്‍ ഫീച്ചറുകളുടെയും അകമ്പടിയോടെ എത്തിയിരിക്കുന്ന ഈ വാഹനത്തിന് 16.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.
ഒരേസമയം വലിപ്പമുള്ളതും കോംപാക്ടുമായി ബോഡിയാണ് ഇത്തവണ പാനിഗാലെയുടെ സവിശേഷത. എന്നാല്‍, ഡ്യുക്കാട്ടിയുടെ ക്ലാസിക് ഫീച്ചറുകളില്‍ വിട്ടുവീഴ്ച വരുത്താതെ കരുത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് ഈ സ്‌പോര്‍ട്‌സ് കരുത്തന്‍ എത്തിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ഡീലര്‍ഷിപ്പ്തല ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 955 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന പുതിയ പാനിഗാലെ വി2-വിന് കരുത്തേകുന്നത്. ഇത് 152 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. മുന്‍ മോഡലിനെക്കാള്‍ അഞ്ച് ബിഎച്ച്പി പവറും രണ്ട് എന്‍എം ടോര്‍ക്കും പുതിയ മോഡലില്‍ അധികമായുണ്ട്.
പാനിഗാലെ വി4-നോട് സാമ്യമുള്ള ഡിസൈനിലാണ് വി2-ഉം എത്തുന്നത്. വി ഷേപ്പ് ട്വിന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്റ്റൈലിഷായുള്ള പെട്രോള്‍ ടാങ്ക്, പുതുക്കി പണിതിരിക്കുന്ന ടെയ്ല്‍ സെക്ഷന്‍, എല്‍ഇഡില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലൈറ്റുകള്‍, 4.3 ഇഞ്ച് ടിഎഫ്ടി കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഈ ബൈക്കിലെ മറ്റ് ഫീച്ചറുകള്‍.
കൂടുതല്‍ യാത്രാസുഖം ഒരുക്കുന്നതിനായി നവീകരിച്ച സസ്‌പെന്‍ഷന്‍ സംവിധാനമാണ് പാനിഗാലെ വി2-വില്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന 43 എംഎം ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കും പിന്നില്‍ സൈഡ് മൗണ്ടഡ് സാച്ച് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്.
Content Highlights: Ducati launches the all new Panigale V2 in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..