റ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഡുക്കാട്ടിയുടെ ഏറ്റവും പുതിയ മോട്ടോര്‍ സൈക്കിളായ സ്‌ക്രാംബ്ളര്‍ 1100 മൂന്ന് പതിപ്പുകള്‍ പുറത്തിറക്കി. സ്റ്റാന്റേര്‍ഡ്, സ്പെഷ്യല്‍, സ്പോര്‍ട്ട് എന്നീ മൂന്ന് വകഭേദങ്ങളിലാണ് സ്‌ക്രാംബ്ളര്‍ എത്തിയിരിക്കുന്നത്. 

ഐതിഹാസിക ഡുക്കാട്ടി സ്‌ക്രാംബ്ളര്‍ ഡിസൈന്‍ ശൈലിയില്‍ നിന്നും അണുവിട മാറ്റം വരുത്താതെയാണ് സ്‌ക്രാംബ്ളര്‍ 1100-ന്റെയും രൂപകല്‍പ്പന ഡുക്കാട്ടി നിര്‍വഹിച്ചിരിക്കുന്നത്. സ്‌ക്രാംബ്ളര്‍ മോട്ടോര്‍ സൈക്കിള്‍ ശ്രേണിയില്‍ ഏറ്റവും വിലയ മോഡലാണിത്. 

Ducati Normal
ഡുക്കാട്ടി സ്‌ക്രാംബ്ളര്‍1100 സ്റ്റാന്റേര്‍ഡ്

ഡുക്കാട്ടിയുടെ അഭിമാന മോഡലായ മോണ്‍സ്റ്റര്‍ 1100-യില്‍ നല്‍കിയിരിക്കുന്ന 1079 സിസി എയര്‍കൂള്‍ഡ് എന്‍ജിനാണ് സ്‌ക്രാംബ്ളറിനും കരുത്ത് പകരുന്നത്. 7500 ആര്‍പിഎമ്മില്‍ 85 ബിഎച്ച്പി പവറും 4750 ആര്‍പിഎമ്മില്‍ 88 എന്‍എം ടോര്‍ക്കമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്സും ഇതില്‍ നല്‍കിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിലും സ്‌ക്രാംബ്ളര്‍ ഒട്ടും പിന്നിലല്ല. ബോഷ് കോര്‍ണറിങ് എബിഎസ് സംവിധാനത്തിനൊപ്പം ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും മുന്നില്‍ 320 എംഎം ഡുവല്‍ ഡിസ്‌ക് ബ്രേക്കും സ്‌ക്രാംബ്ളര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

Ducati Special
ഡുക്കാട്ടി സ്‌ക്രാംബ്ളര്‍1100 സ്പെഷ്യല്‍

മുന്നില്‍ 18 ഇഞ്ച് 10 സ്‌പോക്ക് അലോയിയും പിന്നില്‍ 17 ഇഞ്ച് അലോയി വീലുമാണ് സ്‌ക്രാംബ്ളറില്‍ നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഇന്‍ട്രുമെന്റ് ക്ലസ്റ്ററും ക്രോമിയം ഫിനീഷ്ഡ് എക്‌സ്‌ഹോസ്റ്റും ലതര്‍ ഫിനീഷിങ് സീറ്റുകളും സ്‌ക്രാംബ്ളറിനെ കാഴചയില്‍ ആകര്‍ഷകമാക്കുന്നുണ്ട്.

സ്‌ക്രാംബ്ളര്‍ 1100 സ്റ്റാന്റേഡ് യെല്ലോ, ഷൈനിങ് ബ്ലാക്ക് നിറത്തിലും സ്‌ക്രാംബ്ളര്‍ സ്പെഷ്യല്‍ കസ്റ്റം ഗ്രേ നിറത്തിലും സ്‌ക്രാംബ്ളര്‍ സ്പോര്‍ട്ട് വൈപ്പര്‍ ബ്ലാക്ക് നിറത്തിലുമാണ് ലഭ്യമാകുക. ആക്ടീവ്, ടൂറിങ്, സിറ്റി എന്നീ മൂന്ന് മോഡുകളില്‍ ഡ്രൈവ് ചെയ്യാം. 

Ducati sport
ഡുക്കാട്ടി സ്‌ക്രാംബ്ളര്‍1100 സ്പോര്‍ട്ട്

സ്‌ക്രാംബ്ളര്‍ 1100-യ്ക്ക് ഇന്ത്യയില്‍ 11.42 ലക്ഷം രൂപ മുതലാണ് വില. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച സ്‌ക്രാംബ്ളര്‍ 1100 മറ്റ് രാജ്യങ്ങളിലെ നിരത്തില്‍ സജീവമായി കഴിഞ്ഞു.