അപകടത്തിന് 'കുട'പിടിക്കരുതേ; ഇനി പറച്ചിലില്ല, ലൈസന്‍സ് പോകുന്ന നടപടിയാണ്


കുട തുറന്നുപിടിച്ചുള്ള ഇരുചക്ര വാഹന യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. പകുതിയിലേറെ ആളുകളും ഇക്കാര്യം ഗൗരവത്തിലെടുക്കാറില്ല.

മഴക്കാല യാത്രകളിൽ ഏറെ അപകടംപിടിച്ചതാണ് കുടചൂടിയുള്ള ഇരുചക്ര വാഹന യാത്ര. പിൻസീറ്റിലും മുൻസീറ്റിലും ഇത്തരം അശ്രദ്ധ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത് | ഫോട്ടോ: മാതൃഭൂമി

കുട തുറന്നുപിടിച്ചുള്ള ഇരുചക്രവാഹന യാത്രകള്‍ മഴക്കാലത്തെ പതിവ് കാഴ്ചകളിലൊന്നാണ്. വാഹനം ഓടിക്കുന്നവരും പിറകില്‍ യാത്രചെയ്യുന്നവരും കുട തുറന്നുപിടിച്ച് യാത്രചെയ്യാറുണ്ട്. ഇത്തരം അശ്രദ്ധമൂലം അപകടത്തില്‍പ്പെടുന്നവരും നിരവധിയാണ്.

കുടയില്‍ കാറ്റ് പിടിച്ചാല്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നതാണ് അപകടകാരണം. മഴക്കാലത്ത് ബൈക്കുകളില്‍ സഞ്ചരിക്കുന്നതുപോലും അപകടസാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ കുട തുറന്നുപിടിച്ചുള്ള യാത്രകള്‍ കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും.

മഴയാണ്, സൂക്ഷിച്ചോടിക്കാം

  • മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പതിവിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സൂക്ഷിച്ച് വാഹനമോടിച്ചാല്‍ ഭൂരിഭാഗം അപകടങ്ങളും ഒഴിവാക്കാം. യാത്രയ്ക്ക് മുമ്പ് വൈപ്പര്‍, ബ്രേക്കുകള്‍, ഹെഡ്ലൈറ്റ്, ടയറുകള്‍, ഹോണ്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  • കനത്ത മഴയുള്ളപ്പോള്‍ ഹെഡ്‌ലൈറ്റിട്ട് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക
  • വലിയ വാഹനങ്ങള്‍ക്ക് തൊട്ടുപിറകിലായി വാഹനമോടിച്ചാല്‍ ഇവയുടെ ടയറുകളില്‍നിന്ന് ചെളി തെറിച്ച് കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാകും. അതുകൊണ്ട് നിശ്ചിത അകലം പാലിച്ച് വാനഹമോടിക്കാന്‍ ശ്രദ്ധിക്കുക.
  • അമിതവേഗം ഒഴിവാക്കുക
  • സഡന്‍ ബ്രേക്കിങ് ഒഴിവാക്കുക
നടപടി സ്വീകരിക്കും

കുട തുറന്നുപിടിച്ചുള്ള ഇരുചക്ര വാഹന യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. എന്നാല്‍ പകുതിയിലേറെ ആളുകളും ഇക്കാര്യം ഗൗരവത്തിലെടുക്കാറില്ല. അശ്രദ്ധമൂലം വാഹനത്തിന്റെ പിറകില്‍ ഇരിക്കുന്നവരാണ് അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും. ഇത്തരം യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് താത്കാലികമായി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും.

ഇ.എസ്.ഉണ്ണികൃഷ്ണന്‍, കണ്ണൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍

Content Highlights: Don't use umbrella while bike journey, dangerous habit in bike driving, mvd kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented