ധൈര്യമായി ഇലക്ട്രിക് സൈക്കിള്‍ വാങ്ങിക്കോളൂ, ഏഴ് ദിവസത്തിനുള്ളില്‍ സബ്‌സിഡി അക്കൗണ്ടിലെത്തും


ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് പരമാവധി 30,000 രൂപ വരെയും നാലുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 1,50,000 രൂപ വരെയുമാണ് ഇ-വാഹനങ്ങളില്‍ ഇളവ് ലഭിക്കുക.

പ്രതീകാത്മക ചിത്രം | Photo: Vaan

രാജ്യ തലസ്ഥാനത്ത് ഇ-സൈക്കിളുകള്‍ വാങ്ങിക്കുന്നവര്‍ക്കായുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്സിഡികളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവര്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ഏഴ് മുതല്‍ പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ ആനുകൂല്യങ്ങള്‍ ക്രെഡിറ്റ് ചെയ്യും.

ഇ-സൈക്കിളുകള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് ഡല്‍ഹിയെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോത് ബുധനാഴ്ച ട്വീറ്റ് ചെയ്തു. സൈക്കിളുകള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ ഗതാഗതവകുപ്പില്‍ അപേക്ഷിക്കണം. അംഗീകൃത ഇ-സൈക്കിള്‍ മോഡലുകളുടെ ലിസ്റ്റ് http://ev.delhi.gov.in. എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഉടന്‍ അംഗീകൃത മോഡലുകളില്‍ സബ്‌സിഡി ലഭ്യമാക്കുമെന്നും ട്വീറ്റിലുണ്ട്.

ഡല്‍ഹി നിവാസികള്‍ക്ക് മാത്രമാണ് സബ്‌സിഡി സ്‌കീമുകള്‍ക്ക് അര്‍ഹതയുള്ളത്. ഡല്‍ഹി സര്‍ക്കാര്‍ നഗരത്തില്‍ വില്‍ക്കുന്ന ആദ്യത്തെ 10,000 ഇ-സൈക്കിളുകള്‍ക്ക് 5,500 രൂപ വീതം (അതായത് വിലയുടെ 25 ശതമാനം വരെ) സബ്സിഡി ലഭിക്കും. നഗരത്തില്‍ ആദ്യം വില്‍ക്കുന്ന 1000 ഇ-സൈക്കിളുകള്‍ വാങ്ങുന്നവര്‍ക്ക് 2000 രൂപ അധിക സബ്‌സിഡിക്കും യോഗ്യതയുണ്ട്. മുമ്പ് ഇ-കാര്‍ട്ടുകള്‍ വാങ്ങുന്ന വ്യക്തികള്‍ക്ക് മാത്രമേ സബ്സിഡി നല്‍കിയിരുന്നുള്ളൂ.

ഇത് കാര്‍ട്ടുകള്‍ വാങ്ങുന്ന കമ്പനികളിലേക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളില്‍ ഇ-സൈക്കിള്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ഇ-കാര്‍ട്ടുകള്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്. 90,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപ വരെ വിലയുള്ള ഇ-കാര്‍ട്ടുകളുടെ വിവിധ മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയ്ക്ക് 30,000 രൂപയാണ് സബ്സിഡിയിനത്തില്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ അറിയിട്ടുണ്ട്്.

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് പരമാവധി 30,000 രൂപ വരെയും നാലുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 1,50,000 രൂപ വരെയുമാണ് ഇ-വാഹനങ്ങളില്‍ ഇളവ് ലഭിക്കുക. ഇ-സൈക്കിളുകള്‍ക്ക് 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് വില. കാര്‍ഗോ ഇ-സൈക്കിളുകളുടെ വില ഏകദേശം 40,000-45,000 രൂപയുമാണ്. ഡല്‍ഹിയില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളില്‍ ഇ-വാഹനങ്ങള്‍ 12 ശതമാനം കടന്നതായി വൃത്തങ്ങള്‍ പറഞ്ഞു.


Watch Video... നാല് രൂപയ്ക്ക് 60 കി.മീ; കേരളത്തിന്റെ സ്വന്തം ഇ-സൈക്കിള്‍ 'Urban Sport'

Content Highlights: Delhi Government announce subsidy for electric cycle, subsidy will be deposited in consumer account

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented