കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരേ രാജ്യത്ത് കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സര്‍ക്കാരിനും സന്നദ്ധ സംഘടനകള്‍ക്കും പുറമെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ശക്തമായ സാന്നിധ്യമാണ് ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍. മെഡിക്കല്‍ ഉപകരണങ്ങളും അണുനാശിനികളുടെയും നിര്‍മാണത്തിലുള്ള വാഹനനിര്‍മാതാക്കളുടെ ഗണത്തിലേക്ക് ഹീറോയും എത്തിയിരിക്കുകയാണ്.
മാസ്കുകളും സാനിറ്റൈസറുമാണ് ഹീറോ മോട്ടോകോര്‍പ്പ് പ്രധാനമായും നിര്‍മിക്കുന്നത്. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5000 ലിറ്റര്‍ സാനിറ്റൈസര്‍ വിതരണം ചെയ്തുകഴിഞ്ഞെന്ന് ഹീറോ അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സാനിറ്റൈസര്‍ ഒരുക്കിയിട്ടുള്ളതെന്നും കമ്പനി അറിയിച്ചു.
സാനിറ്റൈസറിന് പുറമെ, ഹീറോയുടെ ജീവനക്കാര്‍ മാസ്കും നിര്‍മിക്കുന്നുണ്ട്. ഇതിനോടകം നാല് ലക്ഷം മാസ്കുകളാണ് ഹീറോ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി നല്‍കിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 ബൈക്കുകള്‍ നല്‍കിയതിനൊപ്പം 60 ബൈക്ക് ആംബുലന്‍സുകളും ഹീറോ മോട്ടോകോര്‍പ്പ് രാജ്യത്തിന്റെ വിവിധ മേഖലകളിലായി എത്തിച്ചുനല്‍കിയിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായിട്ടുള്ള ഭക്ഷ്യക്ഷമത്തെ മറികടക്കാനുള്ള നീക്കങ്ങളും ഹീറോ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി 15,000 ഭക്ഷണപൊതികളാണ് ഹീറോയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി മൂന്ന് ലക്ഷം പേര്‍ക്ക് ഇതിനോടം ഭക്ഷണം നല്‍കിയത്.
ഹീറോ മോട്ടോകോര്‍പ്പിന്റെ മാതൃസ്ഥാപനമായ ഹീറോ ഗ്രൂപ്പ് 100 കോടി രൂപയുടെ ധനസാഹയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 50 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ബാക്കി 50 കോടി രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും നല്‍കുമെന്നാണ് ഹീറോ ഗ്രൂപ്പ് അറിയിച്ചിട്ടുള്ളത്.
Content Highlights: Covid-19; Hero Group Extent Support Corona Affected Areas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..