കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായി 100 കോടിരൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ മാതൃ സ്ഥാപനമായ ഹീറോ ഗ്രൂപ്പ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് ആരോഗ്യ രംഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
പ്രഖ്യാപിച്ചിരിക്കുന്ന 100 കോടി രൂപയില്‍ 50 കോടി ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹീറോ നേരിട്ട് നല്‍കും. 50 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. ഇതിനുപുറമെ, ഗ്രാമപ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്നതിനായി ഹീറോ ടൂ വീലര്‍ ആംബുലന്‍സുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.
ലോകം മുഴുവന്‍ കൊറോണയെന്ന മഹാമാരിക്കെതിരേ പോരാടുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ രാജ്യം നടത്തുന്ന പ്രതിരോധങ്ങള്‍ക്കായി ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെയും സര്‍ക്കാരിനെയും സഹായിക്കാന്‍ ഹീറോ പ്രതിജ്ഞാബദ്ധമാണെന്നും അതിനാലാണ് ധനസാഹായം നല്‍കുന്നതെന്നും ചെയര്മാന് പവന് മുജാന്‍ അറിയിച്ചു.
ഹീറോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹീറോ മോട്ടോകോര്‍പ്പ്, ഹീറോ ഫിന്‍കോര്‍പ്പ്, ഹീറോ ഫ്യൂച്ചര്‍ എനര്‍ജീസ്, റോക്ക്മാന്‍ ഇന്‍ഡസ്ട്രീസ്, ഹീറോ ഇലക്ട്രോണിക്സ്, ഹീറോ എന്റര്‍പ്രൈസസ്, എജി ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Covid-19; Hero Group Announce 100 Crore Financial Assistance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..