കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി ബജാജിന്റെ പ്രീമിയം ബ്രാന്റായ കെടിഎം. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വാറണ്ടിയും സര്‍വീസും നഷ്ടപ്പെട്ട വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ ഇത് പുതുക്കി നല്‍കുമെന്നാണ് കെടിഎം അറിയിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള കെടിഎം ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ബൈക്കുകളുടെ വാറണ്ടി, സര്‍വീസ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്ക നീക്കുന്നതിനാണ് ഈ തീരുമാനമെന്ന് കെടിഎം അറിയിച്ചു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കെടിഎമ്മിന്റെ ജന്മനാടായ ഓസ്ട്രിയയിലെ പ്ലാന്റും രണ്ട് ആഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ഇത് കെടിഎം ബൈക്കുകളുടെ വില്‍പ്പനയെ ഇതുവരെ ബാധിച്ചിട്ടില്ല. അതേസമയം, കെടിഎമ്മിന്റെ പല ബിസിനസ് പ്ലാനുകളെയും ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചെന്നും കമ്പനി അറിയിച്ചു.
കെടിഎമ്മിന് പുറമെ, ഇന്ത്യയിലെ മറ്റ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ്, യമഹ, ബജാജ്, ഹോണ്ട, ഹീറോ തുടങ്ങിയ കമ്പനികളും സര്‍വീസും വാറണ്ടിയും നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ബജാജ്, ഹോണ്ട, ഹീറോ തുടങ്ങിയ കമ്പനികള്‍ കൊറോണ പ്രതിരോധനത്തിനായി ധനസഹായവും പ്രഖ്യാപിച്ചു.
Content Highlights: Corona Lock Down: KTM Extend Free Service and Warranty