650 സിസി നിരയിലുള്ള ബൈക്കുകള്‍ ഇന്ത്യയിലെത്തിക്കാന്‍ സിഎഫ് മോട്ടോ തയ്യാറെടുക്കുന്നു. നേക്കഡ്, അഡ്വഞ്ചര്‍ ടൂറര്‍, സ്‌പോര്‍ട്‌സ് ടൂറര്‍ എന്നീ നിരകളിലായി 650NK, 650MT, 650GT എന്നീ മൂന്ന് മോഡലുകള്‍ സിഎഫ് മോട്ടോ ഇന്ത്യയില്‍ എത്തിക്കുമെന്നാണ്‌ സൂചന. ജൂലായില്‍ ഇവ ഇവിടെ അവതരിപ്പിക്കും. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന AMW മോട്ടോര്‍സൈക്കിള്‍സുമായി കൈകോര്‍ത്താണ് സിഎഫ് മോട്ടോ ഇവിടെ ബൈക്കുകള്‍ നിര്‍മിക്കുന്നത്. 

cf moto
650NK

വര്‍ഷംതോറും 10,000 യൂണിറ്റ് നിര്‍മാണ ശേഷിയുള്ള നിര്‍മാണ കേന്ദ്രം ബെംഗളൂരുവില്‍ ഇതിനോടകം കമ്പനി സ്ഥാപിച്ചിട്ടുണ്ട്. സൂചനകള്‍ പ്രകാരം ആറ് ലക്ഷം രൂപയില്‍ താഴെയായിരിക്കും 650 സിസി റേഞ്ച് മോഡലുകളുടെ വില. 649 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് 650 റേഞ്ചിന് കരുത്തേകുക. ഇതിലെ നേക്കഡ് മോഡലില്‍ 61 പിഎസ് പവറും അഡ്വഞ്ചര്‍ ടൂറര്‍/സ്‌പോര്‍ട്‌സ് ടൂററില്‍ 70 പിഎസ് പവറും ലഭിക്കും. വരാനിരിക്കുന്ന 650MT, 650NK എന്നിവ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

cf moto
650MT

Content Highlights; CF Moto, 650GT, 650NK, 650MK

Courtesy; ZigWheels