ന്ത്യയിലെ മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ സുസുക്കിയുടെ സ്‌പോര്‍ട്‌സ്, നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കുകളായ ജിക്‌സര്‍ എസ്എഫ്150, ജിക്‌സര്‍ 250 ബൈക്കുകള്‍ ഉടനെത്തും. ബിഎസ്-6 എന്‍ജിനിലെത്തുന്ന ഈ ബൈക്കുകളുടെ വരവറിയിക്കുന്ന ടീസറുകള്‍ പുറത്തുവന്നു. ഇരു മോഡലുകളുടെയും ബുക്കിങ്ങ് ആരംഭിച്ചതായാണ് വിവരം.

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 249 സിസി സിംഗിള്‍ ഓവര്‍ഹെഡ് കാം, സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 26 ബിഎച്ച്പി പവറും 22.2 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-4 മോഡലിനെക്കാള്‍ 0.4 എന്‍എം ടോര്‍ക്ക് കുറവാണ് പുതിയ എന്‍ജിന്. 

ഇരു ബൈക്കുകളുടെയും ഡിസൈനില്‍ മാറ്റമില്ല. വലിയ ഫെയറിങ്, താഴ്ന്ന ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാര്‍, സ്‌പോര്‍ട്ടി എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡയമണ്ട് കട്ട് ഫിനിഷോടെ 17 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍ എക്‌സിറ്റ് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നിവയാണ് എസ്എഫ് 250-യെ ആകര്‍ഷകമാക്കുന്നത്. 

2010 എംഎം നീളവും 740 എംഎം വീതിയും 1035 എംഎം ഉയരവും 1345 എംഎം വീല്‍ബേസുമാണ് ഇരുമോഡലിലുമുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് 165 എംഎമ്മും സീറ്റ് ഹൈറ്റ് 800 എംഎമ്മുമാണ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസുമുണ്ട്. 

ബിഎസ്-4 പതിപ്പ് ജിക്‌സര്‍ 250-ക്ക് 1.60 ലക്ഷം രൂപയും ജിക്‌സര്‍ എസ്എഫ്250-ക്ക് 1.71 ലക്ഷം രൂപയുമായിരുന്ന എക്‌സ്‌ഷോറൂം വില. പുതിയ മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. വിപണിയില്‍ സിബിആര്‍ 250, യമഹ ഫേസര്‍ 250 എന്നിവയാണ് ജിക്‌സര്‍ എസ്എഫ് 250-യുടെ എതിരാളുകള്‍. യമഹ എഫ്ഇസഡ് 25 ജിക്‌സര്‍ 250-യോട് ഏറ്റുമുട്ടും.

Content Highlights: BS6 Engine Suzuki Gixxer SF250 And Gixxer 250 Set To Launch