Image Courtesy: BMW Motorrad
ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹനവിഭാഗമായ മോട്ടോറാഡ് ഇന്ത്യയിലെത്തിച്ചിട്ടുള്ള ഏറ്റവും വില കുറഞ്ഞ മോഡലുകളായ ബിഎംഡബ്ല്യു ജി 310ആര്‍, ജി 310ജിഎസ് ബൈക്കുകള്‍ കൂടുതല്‍ ഫീച്ചറുകളിലും ബിഎസ്-6 എന്‍ജിനിലുമെത്തുന്നു. ഈ ബൈക്കുകളുടെ ബുക്കിങ്ങ് സെപ്റ്റംബര്‍ ഒന്ന് ആരംഭിക്കും.
ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറുമുകളിലും കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും വാഹനം ബുക്കുചെയ്യാം. ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടിവിഎസുമായി സഹകരിച്ച് പ്രാദേശികമായി നിര്‍മിച്ചാണ് ബിഎംഡബ്ല്യു ജി 310ആര്‍, ജി 310ജിഎസ് മോഡലുകള്‍ ഇന്ത്യയിലെത്തുന്നത്. ചെന്നൈയിലെ പ്ലാന്റിലാണ് ഈ ബൈക്കുകള്‍ ഒരുങ്ങുന്നത്.
പുതിയ ഭാവത്തിലുള്ള ജി 310ആര്‍, ജി 310ജിഎസ് ബൈക്കുകളുടെ വരവറിയിച്ചുള്ള ടീസറുകള്‍ ബിഎംഡബ്ല്യു പുറത്തിറക്കിയിട്ടുണ്ട്. ഇതിനുപുറമെ, ഈ ജി 310ആര്‍, ജി 310ജിഎസ് എന്നീ മോഡലുകള്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളും പലതവണ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ടീസറും പരീക്ഷണയോട്ട ചിത്രങ്ങളും നല്‍കുന്ന സൂചന അനുസരിച്ച് ഇരു മോഡലുകളുടെയും മുന്നില്‍ ഗോള്‍ഡന്‍ ഫിനീഷ് സസ്‌പെന്‍ഷന്‍, ഓറഞ്ച് നിറത്തിലുള്ള ഫ്രെയിം, ഹൊറിസോണ്ടല്‍ റിയര്‍ ഫെന്‍ഡര്‍, പുതിയ ഹെഡ്‌ലാമ്പ്, പുതുക്കിയ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഡിആര്‍എല്‍ തുടങ്ങിയവ നല്‍കിയിട്ടുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജി 310ആര്‍, ജി 310ജിഎസ് മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നത്. 34 പിഎസ് പവറും 28 എന്‍എം ടോര്‍ക്കുമാണ് മുന്‍ മോഡല്‍ ഉത്പാദിപ്പിച്ചിരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: BS6 Engine BMW G 310R, G 310GS To Launch Soon; Booking Starts From September-1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..