ജാജ് പള്‍സര്‍ നിരയിലെ ഏറ്റവും കുഞ്ഞന്‍ വാഹനമായ പള്‍സര്‍ 125 നിയോണ്‍ മോഡലിനും ബിഎസ്-6 ഹൃദയം. ഡ്രം, ഡിസ്‌ക് ബ്രേക്ക് വേരിയന്റിലെത്തുന്ന ഈ വാഹനത്തിന് 69,997 രൂപ മുതല്‍ 74.118 രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ബിഎസ്6-ലേക്ക് മാറിയതോടെ ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 7500 രൂപ ഉയര്‍ന്നിട്ടുണ്ട്.

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 124.4 സിസി എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 11.8 ബിഎച്ച്പി കരുത്തും 11 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. പുതിയ കൗണ്ടര്‍ ബാലന്‍സര്‍ സംവിധാനത്തിലൂടെ എന്‍ജിന്‍ കൂടുതല്‍ സ്മൂത്ത് ആയിട്ടുണ്ട്. 140 കിലോയാണ് പള്‍സര്‍ 125 നിയോണിന്റെ ഭാരം. 

രൂപത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ടാങ്കിലെ പള്‍സര്‍ ലോഗോ, ഗ്രാബ് റെയില്‍, വീല്‍, സൈഡ് പാനല്‍, ഹെഡ്‌ലൈറ്റിന് മുകളില്‍ എന്നിവിടങ്ങളില്‍ നിയോണ്‍ ഹൈലൈറ്റ് നല്‍കിയാണ് ഈ പതിപ്പ് എത്തുന്നത്. മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലാണ് പള്‍സര്‍ 125 നിയോണ്‍ ലഭ്യമാവുക.

 2055 എംഎം നീളവും 755 എംഎം വീതിയും 1060 എംഎം ഉയരവും 1320 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. സുരക്ഷയ്ക്കായി മുന്നില്‍ 170 എംഎം ഡ്രം ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ്. ഡിസ്‌ക് വേരിയന്റില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്. അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. 

Content Highlights: BS6 Engine Bajaj Pulsar 125 Neon Launched; Price Starts From 69,997