-
ബജാജ് ബൈക്ക് നിരയിലെ ഏറ്റവും വമ്പനായ ഡോമിനാര്‍ 400-ന്റെ ബിഎസ്-6 എന്ജിന് മോഡല്‍ വിപണിയിലെത്തി. ബിഎസ്-4 മോഡലിനെക്കാള്‍ 1749 രൂപ ഉയര്‍ന്ന് 1.91 ലക്ഷം രൂപയാണ് ഡോമിനാര്‍ 400 -ന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. പുതിയ നിലവാരത്തിലുള്ള എന്ജിന് നല്കിയതൊഴിച്ചാല് മറ്റ് മാറ്റങ്ങളൊന്നും ഈ ഡോമിനാറിലില്ല.
മുമ്പുണ്ടായിരുന്ന 373.3 സിസി DOHC സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 39.4 ബിഎച്ച്പി പവറും 35 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ മൂന്ന് കിലോ ഭാരം കൂടിയിട്ടുണ്ട്. 187 കിലോഗ്രാമാണ് പുതിയ ഡോമിനാറിന്റെ ക്രാബ് വെയിറ്റ്.
സുഖപ്രദമായ യാത്ര ഒരുക്കുന്നതിനായി പിന്നില്‍ അഞ്ച് രീതിയില്‍ ക്രമീകരിക്കാവുന്ന നൈട്രോക്സ് സസ്പെന്‍ഷനുള്ള മോണോഷോക്കും മുന്നില്‍ യുഎസ്ഡി ടെലിസ്കോപിക് സസ്പെന്‍ഷനുമാണുള്ളത്. എബിഎസ് സംവിധാനത്തിലുള്ള 320 എംഎം ഡിസ്ക് മുന്നിലും 230 എംഎം ഡിസ്ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും
8.23 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഡോമിനാറിന് പരമാവധി വേഗത മണിക്കൂറില്‍ 175 കിലോമീറ്ററാണ്. കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, മഹീന്ദ്ര മോജോ എന്നിവയാണ് നിരത്തില്‍ ഡോമിനാറിന്റെ മുഖ്യ എതിരാളികള്‍.
Content Highlights: BS6 Bajaj Dominar 400 Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..