മഹീന്ദ്രയുടെ പിന്തുണയോടെ ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തുന്ന ഐതിഹാസിക ജാവ ബൈക്കുകളില്‍ ഡിസംബര്‍ 15 മുതല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാം. ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടന ദിവസം മുതല്‍ 5000 രൂപ ടോക്കണ്‍ അഡ്വാന്‍സ് ഈടാക്കി ഡീലര്‍ഷിപ്പുതല ബുക്കിങ്ങും ആരംഭിക്കും. ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടെസ്റ്റ് ഡ്രൈവിനുള്ള അവസരം ഒരുക്കുന്നത്.
ജാവ, ജാവ 42 ബൈക്കുകളാണ് ടെസ്റ്റ് ഡ്രൈവിനായി ഒരുക്കുന്നത്. ഈ ബൈക്കുകള്‍ ഡിസംബര്‍ 14,15 തീയതികളിലായി ഡീലര്‍ഷിപ്പുകളിലെത്തും. എന്നാല്‍, ജാവ പരാക്ക് അടുത്ത വര്‍ഷമായിരുക്കും പുറത്തിറങ്ങുക.
27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി 105 ഡീലര്‍ഷിപ്പുകളാണ് ജാവ തുറക്കുന്നത്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിലെ ഡീലര്‍ഷിപ്പുകള്‍.
ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്. ഇതില്‍ ജാവ, ജാവ 42 മോഡലുകളാണ് ആദ്യം നിരത്തിലെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. കസ്റ്റംമെയ്ഡ് ജാവ പെരാക്കിന് 1.89 ലക്ഷം രൂപയുമാണ് വില.
293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 6 സ്പീഡാണ് ഗിയര്‍ബോക്സ്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി എന്‍ജിനാണ് പെരാക്കിലുള്ളത്.
Content Highlights: Bookings And Test Rides For Jawa & Jawa 42 At Dealerships From December 15
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..