ഇഷാൻ ഖട്ടർ പുതിയ ബൈക്കിൽ |Photo: Social Media
നടന്‍, സഹസംവിധായകന്‍ തുടങ്ങി ബോളിവുഡ് സിനിമകളില്‍ പല റോളുകളില്‍ തിളങ്ങുന്ന നടനാണ് ഇഷാന്‍ ഖട്ടാര്‍. കടുത്ത ബൈക്ക് പ്രേമിയായ ഈ നടന്റെ കെ.ടി.എം. ഡ്യൂക്കിനോടുള്ള സ്‌നേഹവും പരസ്യമാണ്. എന്നാല്‍, തന്റെ യാത്രയ്ക്കായി ഒരു പ്രീമിയം ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം. 11.09 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ട്രയംഫ് സ്പീഡ് ട്വിന്‍ എന്ന ബൈക്കാണ് ഇഷാന്റെ ഗ്യാരേജില്‍ പുതുതായി എത്തിയിട്ടുള്ള വാഹനം.
'സ്പീഡി ഗോണ്‍സാലെസ്' എന്ന് അദ്ദേഹം പേരിട്ടിട്ടുള്ള തന്റെ പുതിയ ബൈക്കിന്റെ ചിത്രങ്ങള്‍ ഇഷാന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പുതിയ ബൈക്കിനൊപ്പം താന്‍ ഉപയോഗിക്കുന്ന പുതിയ ഹെല്‍മറ്റ് തന്റെ ബന്ധുവും നടനുമായ ഷാഹിദ് കപൂര്‍ സമ്മാനിച്ചതാണെന്നും ഇഷാന്‍ ഖട്ടാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബൈക്കിനൊപ്പം ഹെല്‍മറ്റിന്റെ ചിത്രങ്ങളും ഇഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏതാനും പുതുമകളുമായി 2021-ലാണ് ട്രയംഫ് സ്പീഡ് ട്വിന്‍ ബൈക്കിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. ലുക്കിലുള്ള മാറ്റത്തിനൊപ്പം പുതിയ സസ്‌പെന്‍ഷന്‍, പുതുമയുള്ള വീല്‍, ബ്രേക്കിങ്ങ് സംവിധാനം തുടങ്ങിയവയിലെല്ലാം മാറ്റംവരുത്തിയിരുന്നു. റെട്രോ ഡിസൈനിനൊപ്പം പുതിയ ഗ്രാഫിക്‌സുകള്‍ നല്‍കിയുള്ള ഫ്യുവല്‍ ടാങ്ക്, അലുമിനിയം ഫിനീഷിങ്ങിലുള്ള അപ്പ്‌സെപ്റ്റ് സൈലന്‍സര്‍, അലുമിനിയം സ്വിങ്ങ് ആം തുടങ്ങിയ പുതുമകളാണ് 2021 സ്പീഡ് ട്വിന്നില്‍ വരുത്തിയിട്ടുള്ളത്.

മുന്നില്‍ മാര്‍സോചി ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുമാണ് ഈ ബൈക്കിലെ യാത്ര കൂടുതല്‍ കംഫര്‍ട്ടബിള്‍ ആക്കുന്നത്. മുന്നില്‍ ഫോര്‍ പിസ്റ്റണ്‍ എം50 റേഡിയല്‍ മോണോബ്ലോക്ക് കാലിപ്പറും 320 എം.എം. ട്വിന്‍ ഡിസ്‌കും പിന്നില്‍ 220 എം.എം. സിംഗിള്‍ ഡിസ്‌കിനൊപ്പം ടൂ പിസ്റ്റണ്‍ കാലിപ്പറുമാണ് ബ്രേക്കിങ്ങ് കാര്യക്ഷമമാക്കുന്നത്. 17 ഇഞ്ച് വലിപ്പമുള്ള ലൈറ്റ്‌വെയിറ്റ് കാസ്റ്റ് അലുമിനിയം വീലുകളാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്.
1200 സി.സി. ഹൈ പവര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 99 ബി.എച്ച്.പി. പവറും 112 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ടി.പി.എം.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എ.ബി.എസ് എന്നിവയ്‌ക്കൊപ്പം റെയിന്‍, റോഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിങ്ങ് മോഡലുകളും ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്.
Content Highlights: Bollywood Actor Ishaan Khatter Buys New Triumph Speed Twin Worth ₹ 11.09 Lakh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..