ബിഎംഡബ്ല്യു ആർ18 | Photo: BMW Motorcycles
ആഡംബര ഇരുചക്ര വാഹനനിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. മോട്ടോറാഡിന്റെ ക്രൂയിസര്‍ ബൈക്ക് മോഡലായ ആര്18-ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആര്18, ആര്18 ഫസ്റ്റ് എഡിഷന് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് 18.90 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില. പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് ഈ ബൈക്ക് ഇന്ത്യയിലത്തുന്നത്.
ബി.എം.ഡബ്ല്യുവിന്റെ ഐതിഹാസിക ബൈക്കായ 1936 ആര്5-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഇത് ഒരുങ്ങുക. ബ്ലാക്ക് നിറത്തില്‍ വൈറ്റ് സ്ട്രിപ്പുകള്‍ നല്‍കിയുള്ള പെയിന്റ് സ്കീമായിരിക്കും ഇതിലെ ഹൈലൈറ്റ്. സിംഗിള്‍ സീറ്റും ഷാര്‍പ്പ് ടാങ്കും ഈ ബൈക്കിന് വേറിട്ട ലുക്ക് നല്‍കും.
ക്രാഡില്‍ ഫ്രെയിമിലാണ് ആര്18 ഒരുങ്ങുന്നത്. ഹെഡ്ലൈറ്റ് ഉള്‍പ്പെടെ എല്ലാം എല്‍.ഇ.ഡിയിലാണ്. ബള്ബോസ് ഫിഷ്ടെയ്ല്‍ എക്സ്ഹോസ്റ്റ്, ഇലക്ട്രോണിക്കലി കണ്ട്രോള്ഡ് ആന്റി-സ്ലിപ്പ് ഫീച്ചര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹീറ്റഡ് ഗ്രിപ്പ്, റിവേഴ്സ് ഗിയര്‍ എന്നീ ഫീച്ചറുകള്‍ ഈ വാഹനത്തെ സമ്പന്നമാക്കും. ക്രോമിയം ബിറ്റുകള്‍ ഈ വാഹനത്തെ മോടിപിടിപ്പിക്കും.
ഇലക്ട്രോണിക് ഇന്‍ടേക്ക് പൈപ്പ് ഫ്യുവല്‍ ഇഞ്ചക്ഷന് സിസ്റ്റം, ഇലക്ട്രോണിക് എന്ജിന് മാനേജ്മെന്റ്, ട്വിന്‍ സ്പാര്‍ക്ക് ഇഗ്നീഷന്‍ സംവിധാനങ്ങളുള്ള 1802 സിസി ട്വിന്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് ബോക്സര്‍ എന്‍ജിനാണ് ആര്18 ക്രൂയിസറിന് കരുത്തേകുന്നത്. ഇത് 91 ബിഎച്ച്പി പവറും 158 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
നാല് പിസ്റ്റണ്‍ കാലിപ്പേഴ്സിനൊപ്പ്ം 300 എംഎം ഡ്യുവല്‍ ഡിസ്ക് മുന്നിലും സിംഗിള്‍ ഡിസ്ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും. ഇതിനുപുറമെ, എബിഎസ്, ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്ട്രോള് എന്നിവ സ്റ്റാന്റേഡ് ഫീച്ചറായി നല്‍കും. റെയില്‍, റോള്‍, റോക്ക് എന്നീ മൂന്ന് റൈഡിങ്ങ് മോഡലുകളും ഇതില്‍ ഒരുക്കുന്നുണ്ട്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കും സ്വിങ്ങിങ്ങ് ഫോര്‍ക്ക് സെന്‍ട്രല്‍ ഷോക്ക് പിന്നിലും സസ്പെന്ഷന് ഒരുക്കും.
Content Highlights: BMW R18 Cruiser Bike Launched In India, Price Starts From 18.90 Lakhs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..