ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ വിഷന്‍ ഡിസി റോഡ്‌സ്റ്റര്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. പരമ്പരാഗത ബൈക്കുകളില്‍ നിന്ന് തീര്‍ത്തും വേറിട്ട രൂപമാണ് പുതിയ കണ്‍സെപ്റ്റിനുള്ളത്. ഭാവി ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളിലേക്കുള്ള തുടക്കമെന്ന നിലയിലാണ് വിഷന്‍ ഡിസി റോഡ്‌സ്റ്റര്‍ കണ്‍സെപ്റ്റിനെ ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിക്കുന്നത്. 2025 നുള്ളില്‍ കമ്പനി പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന 25 ഇലക്ട്രിക് മോഡലുകളിലൊന്നാണിത്.
ട്യൂബുലാര്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. കാര്‍ബണ്‍ ഫൈബറും ലൈറ്റ് വെയിറ്റ് അലൂമിനിയം മെറ്റീരിയലും ഉപയോഗിച്ചുള്ള നിര്‍മാണം വഴി വിഷന്‍ ഡിസി റോഡ്‌സ്റ്ററിന്റെ ഭാരം വളരെയേറെ കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു. ഐതിഹാസിക മാനമുള്ള ടൂ സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിഷന്‍ ഡിസി റോഡ്‌സ്റ്റര്‍ വരുന്നത്. വാഹനത്തിന്റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളോ പ്രൊഡക്ഷന്‍ സ്‌പെക്ക് എപ്പോള്‍ എത്തുമെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
Content Highlights; BMW Vision DC Roadster, Vision DC Roadster, BMW Motorrad