റ്റുമാനൂര്‍ നഗരസഭാ കോമ്പൗണ്ടില്‍നിന്ന് മോഷണംപോയ ബൈക്ക് ദിവസങ്ങള്‍ക്കുശേഷം ഉടമ തന്നെ കണ്ടെത്തി. നഗരസഭയിലെ ഡ്രൈവറായ പേരൂര്‍ കിഴക്കേ വാഴക്കാല റോബിന്‍ കുര്യാക്കോസിന്റെ ബൈക്കാണ് മോഷണം പോയത്. ശനിയാഴ്ച റോബിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍നിന്ന് ബൈക്ക് കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ മാര്‍ച്ച് 25-ന് ബൈക്ക് നഗരസഭാ കോമ്പൗണ്ടില്‍ വെച്ചശേഷം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ റോബിന്‍ തിരിച്ച് ഏപ്രില്‍ അഞ്ചിന് വാഹനം എടുക്കാനെത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്. അന്നുരാത്രിതന്നെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.

സ്വന്തം നിലയില്‍ അന്വേഷണം നടത്തിവരുകയായിരുന്നു റോബിന്‍. 99 മോഡല്‍ 100 സി.സി. ബൈക്ക് റോബിന് ഇഷ്ടമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരം ഉള്‍പ്പെടെ പലയിടത്തും അന്വേഷിച്ചു. ഒടുവില്‍ കോട്ടയത്തുനിന്നുതന്നെ കണ്ടെത്തി. 

തിരികെ കിട്ടിയ ബൈക്കിന് സാരമായ കേടുപാടുകളില്ല. ഹെല്‍മെറ്റും റെയിന്‍കോട്ടും നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ രേഖകളെല്ലാം എല്ലാം ബാഗില്‍ ഭദ്രമായിട്ടുണ്ടായിരുന്നു. വിവരം പോലീസിനെ അറിയിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി റോബിന്‍ ബൈക്കുമായി മടങ്ങി.