റ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനെലി പുതിയ റെട്രോ സ്‌റ്റൈല്‍ മോഡല്‍ ഇംപീരിയാലെ 400 ഇന്ത്യയില്‍ അവതരിപ്പിച്ചു. വിപണിയില്‍ ശക്തമായ മത്സരത്തിന് കളമൊരുക്കി 1.69 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇംപീരിയാലെ പുറത്തിറങ്ങിയത്‌. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലും ജാവയുമാണ് ഇവിടെ ഇംപീരിയാലെയുടെ പ്രധാന എതിരാളികള്‍. 

1950കളില്‍ നിര്‍മിച്ച ബെനെലി-മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപീരിയാലെയുടെ ജനനം. എന്‍ഫീല്‍ഡ് ക്ലാസിക്കിനോട് ഏറെ സാമ്യമുള്ള രൂപമാണ് ഇംപീരിയാലെയുടെ ഹൈലൈറ്റ്. ഇന്ത്യയിലുള്ള ബെനെലി മോഡലുകളില്‍നിന്ന് വ്യത്യസ്തമായ ക്ലാസിക് റെട്രോ സ്‌റ്റൈല്‍ മോഡലാണിത്. നിര്‍മാണത്തില്‍ നിരവധി പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഇംപീരിയാലെ ഇങ്ങോട്ടെത്തിയത്, വില പരമാവധി കുറയ്ക്കാനും ഇത് സഹായിച്ചു. 

benelli

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. റൗണ്ട് ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തുന്നതാണ്. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവ ഇംപീരിയാലെയുടെ പ്രൗഢി വിളിച്ചോതും. ബോഡിയിലെ ക്രോം ഫിനിഷ്, എക്‌സ്‌ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. ആകെ 205 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. 

imperiale 400

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെ കരുത്ത്. 5500 ആര്‍പിഎമ്മില്‍ 21 പിഎസ് പവറും 4500 ആര്‍പിഎമ്മില്‍ 29 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. സുരക്ഷ ഉറപ്പാക്കാന്‍ മുന്നില്‍ 300 എംഎം ഡിസക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ്. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. 

imperiale 400

2170 എംഎം നീളവും 820 എംഎം വീതിയും 1120 എംഎം ഉയരവും 1440 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 780 എംഎം ആണ് സീറ്റ് ഹൈറ്റ്. റെഡ്, ബ്ലാക്ക്, സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാകും. മൂന്ന് വര്‍ഷം/പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയും രണ്ട് വര്‍ഷത്തെ സര്‍വീസുമാണ് ഇംപീരിയാലെയ്ക്ക് കമ്പനി നല്‍കുന്നത്. 4000 രൂപ നല്‍കി ബെനെലി ഡീലര്‍ഷിപ്പുകള്‍ വഴിയും ഔദ്യോഗിക കമ്പനി വെബ്‌സൈറ്റിലൂടെയും ഇംപീരിയാലെ 400 ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.

imperiale 400

Content Highlights; Benelli Imperiale 400 launched in india, Imperiale 400 price, Imperiale 400 features, benelli imperiale 400 rivals